കാബൂള്‍: സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ശനിയാഴ്ച കാബൂളിലെത്തി. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ് ബരാദര്‍ കാബൂളില്‍ എത്തിയതെന്നാണ് സൂചന.
Read Also : ‘അഫ്ഗാനില്‍നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചാല്‍ വൃക്കയോ കരളോ നല്‍കാം’: സഹായം തേടി 25കാരി
എത്രയും വേഗം അഫ്ഗാനില്‍ താലിബാന്‍ ഭരണം കൊണ്ടു വരികയാണ് ബരാദറിന്റെ കാബൂളിലേക്കുള്ള വരവിന്റെ ലക്ഷ്യം. താലിബാനിലെ മറ്റ് പ്രധാന അംഗങ്ങളുമായും മറ്റ് രാഷ്ട്രീയക്കാരുമായുമാണ് പുതിയ അഫ്ഗാന്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെക്കുറിച്ച് ബരാദര്‍ ചര്‍ച്ച നടത്തുക. 2010ല്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായ ബരാദറിനെ അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം 2018ല്‍ മോചിപ്പിക്കുകയായിരുന്നു.
ജയില്‍ മോചിതനായശേഷം ബരാദര്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ദോഹയിലുള്ള താലിബാന്റെ രാഷ്ട്രീയ ഓഫീസിന്റെ തലവനായി ബരാദറിനെ നിയമിച്ചു. അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള കരാറില്‍ ഒപ്പിടുന്നതിന് ബരാദറാണ് നിര്‍ണ്ണായക ശക്തിയായി മാറിയത്.
ബരാദര്‍ തിരിച്ചെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ താലിബാന്‍ അവരുടെ ഭരണം ഇത്തവണ ‘വ്യത്യസ്തമായിരിക്കും’ എന്ന് പ്രഖ്യാപിച്ചിരുന്നു.
Post Your Comments