Latest NewsKeralaNattuvarthaNews

മലയോര മേഖലയിൽ തമ്പടിച്ച് കുറുവാ കവർച്ച സംഘം

പത്തനംതിട്ട-കൊല്ലം ജില്ലകളുടെ മലയോര മേഖലയിൽ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായും പോലീസ്

പത്തനാപുരം: മലയോര മേഖലയിൽ തമ്പടിച്ച് കുറുവാ കവർച്ച സംഘം. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചു. പത്തനാപുരം ടൗണിലെ ജ്വല്ലറിയിലെ മോഷണ ശ്രമത്തിനു പിന്നിൽ കുറുവാ കവർച്ച സംഘമാണെന്നും പോലീസ് വ്യക്ത്യമാക്കി.

പത്തനംതിട്ട-കൊല്ലം ജില്ലകളുടെ മലയോര മേഖലയിൽ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായും പത്തനാപുരം സിഐ എൻ.സുരേഷ് കുമാർ അറിയിച്ചു. ആളില്ലാത്ത വീടുകളിലും, ഒറ്റയ്ക്കോ, പ്രായമായവരോ സ്ത്രീകളോ താമസിക്കുന്ന വീടുകളിലും മോഷണം നടത്തുന്നതോടൊപ്പം എതിർക്കുന്നവരെ അപായപ്പെടുത്തുന്ന സംഘമാണ് കുറുവാ കവർച്ച സംഘം.

അഫ്​ഗാൻ അഭയാർഥികൾക്കായി അതിർത്തികൾ തുറന്നിടണമെന്ന്​ രാജ്യങ്ങളോട്​ യുഎൻ

വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ പണം സൂക്ഷിക്കാതിരിക്കുകയും രാത്രിയിൽ ലൈറ്റ് പ്രകാശിപ്പിക്കുകയും ചെയ്യണമെന്നും ഓണക്കാലത്ത് വീടുകൾ പൂട്ടി യാത്ര ചെയ്യുന്നവർ സമീപ വീടുകളിലും പോലീസിലും വിവരം അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. പാര, മൺവെട്ടി, പിക്കാസ് പോലുള്ള ആയുധങ്ങൾ വീടിനു പുറത്തിടരുതെന്നും പരിചയമില്ലാത്തവരെ വീട്ടിൽ കയറ്റരുതെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button