കാബൂൾ: അഫ്ഗാൻ അഭയാർഥികൾക്കായി അതിർത്തികൾ തുറന്നിടണമെന്ന് മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎൻ. താലിബാൻ ഭരണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പലരുടെയും ശ്രമം വിജയം കണ്ടില്ലെന്നും ഇവരുടെ ജീവൻ കൂടുതൽ അപകടത്തിലാണെന്നും യു.എൻ അഭയാർഥി ഏജൻസി വ്യക്തമാക്കി.
അതേസമയം താലിബാൻ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഎൻ പ്രമേയം പാസാക്കണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു. താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിൽ സമൂഹമാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
ഗസ്നി പ്രവിശ്യയുടെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ ഹസാര വിഭാഗത്തിൽപെട്ട ഒമ്പതു പുരുഷന്മാരെ വധിച്ചെന്ന് ആംനസ്റ്റി റിപ്പോർട്ട് ചെയ്തു. ഇതിൽ ആറുപേരെ വെടിവെച്ചും മൂന്നുപേരെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കി വധിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
Post Your Comments