Latest NewsNewsIndia

ഓണനാളില്‍ ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുന്നത് അപകടകാരിയായ വമ്പന്‍ ഛിന്നഗ്രഹം

2021ല്‍ ഇത് ഭൂമിയെ കടന്നുപോകുമ്പോള്‍ അപകടമുണ്ടാവില്ലെന്നാണ് ശാസ്ത്രഞ്ജര്‍ നിരീക്ഷിക്കുന്നത്.

ന്യൂഡൽഹി: മണിക്കൂറില്‍ 94208 കിലോമീറ്റര്‍ വേഗതയിൽ ഓണനാളില്‍ ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുന്നത് വമ്പന്‍ ഛിന്നഗ്രഹം. 4500 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തെ അപകടകാരിയായ ഉല്‍ക്കകളുടെ ഗണത്തിലാണ് നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഛിന്നഗ്രഹം 2016 എജെ 193 എന്നാണ് നാസ ഇതിന് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റ് 21 രാത്രിയാണ് ഇത് ഭൂമിയോട് ഏറ്റവും അടുത്ത് എത്തുക. ഭൂമിയില്‍ നിന്ന് ടെലസ്കോപ്പുകളുടെ സഹായത്തോടെ ഇത് കടന്നുപോകുന്നത് കാണാന്‍ സാധിക്കുമെന്നും നാസ വിശദമാക്കുന്നു. വീണ്ടും 2063ല്‍ ഇത് ഭൂമിയുടെ അടുത്ത് കൂടി കടന്നുപോകുമെന്നാണ് നിരീക്ഷണം. 2021ല്‍ ഇത് ഭൂമിയെ കടന്നുപോകുമ്പോള്‍ അപകടമുണ്ടാവില്ലെന്നാണ് ശാസ്ത്രഞ്ജര്‍ നിരീക്ഷിക്കുന്നത്.

Read Also: ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതാണ് ഇത്തവണത്തെ ഓണം: ശശി തരൂർ

എന്നാല്‍ 2063ല്‍ ഭൂമിയോട് അല്‍പം കൂടി അടുത്താവും ഈ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപഥമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ ഒന്‍പത് മടങ്ങ് ദൂരത്തിലാണ് ഇത് കടന്നുപോവുക. ഹവായിലെ ഹാലേകാല നിരീക്ഷണകേന്ദ്രമാണ് 2016 ജനുവരിയില്‍ ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തുന്നത്. ഇതിന് പിന്നാലെയാണ് ഈ ഛിന്നഗ്രഹത്തെ നാസ നിരീക്ഷിക്കാന്‍ തുടങ്ങിയത്. വളരെ ഇരുണ്ട നിറത്തിലാണ് ഈ ഛിന്നഗ്രഹമുള്ളത്. ഇതിനാല്‍ തന്നെ ഛിന്നഗ്രഹം പ്രകാശം പ്രതിഫലിപ്പിക്കുന്നത് വളരെ കുറവാണ്. ഭ്രമണ ദിശയേക്കുറിച്ചോ ഓരോ ഭ്രമണത്തിനെടുക്കുന്ന സമയത്തേക്കുറിച്ചോ സ്പെക്ട്രല്‍ ക്ലാസ് എന്നിവയേക്കുറിച്ചുള്ള വിവരങ്ങളില്‍ വ്യക്തതയായിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button