Latest NewsKeralaNewsIndia

ജാമിത ടീച്ചറെ കൊല്ലാൻ ക്വട്ടേഷൻ, ജസ്ലാ മാടശ്ശേരിയും ലിസ്റ്റിൽ: കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ കുറിച്ച് എൻ ഐ എ

കണ്ണൂർ: ഐ.എസ് ബന്ധം ആരോപിച്ച് ദേശീയ സുരക്ഷാ ഏജൻസി കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്ത യുവതികൾ ഇസ്‌ലാം വിമർശകരായ സ്ത്രീകളെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി സൂചന. ഐഎസ് ഭീകര ബന്ധമുളള മിഷ സിദിഖ്(23), ഷിഫ ഹാരിസ്(27) എന്നീ യുവതികളെയാണ് എൻഐഎ കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.

രാജ്യ തലസ്ഥാനത്തേക്ക് വിമാനമാർഗം കൊണ്ടുപോയ യുവതികളെ ഡൽഹി എൻഐഎ കോടതി റിമാൻഡ് ചെയ്തു. കേരളത്തിലെ ജാമിതയടക്കമുളള ഇസ്ലാമിക വിമർശകരായ യുക്തിവാദികളെ കൊലപ്പെടുത്തുക എന്നതാണ് യുവതികളുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

Also Read:രക്ഷാബന്ധൻ: ജമ്മു കശ്മീരിലെ കുട്ടികൾക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്ത് ബിഎസ്എഫ് ജവാന്മാർ

ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന ജാമിത ഇന്ത്യയിൽ ആദ്യമായി വെളളിയാഴ്ചയിലെ ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകിയ വനിതയാണ്. ഇത് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതോടെ ജാമിത ഇസ്ലാം മതം ഉപേക്ഷിക്കുകയും യുക്തിവാദത്തിലേക്ക് തിരിയുകയുമായിരുന്നു. ഇതിനു പിന്നാലെ തീവ്രവാദികൾ ഭീഷണിയുമായി രംഗത്ത് എത്തി. ജാമിതയ്‌ക്ക് പുറമെ മത വിമർശകരായ ഇ എ ജബ്ബാർ, ജസ്ലാ മാടശ്ശേരി, ഡോ. ആരിഫ് ഹുസൈൻ എന്നിവരും ഭീകരവാദികളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ട്.

അറസ്റ്റ് ചെയ്ത യുവതികൾക്ക് സംസ്ഥാനത്തെ പത്ത് ജില്ലകളിലെ സ്ത്രീകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. പത്തു ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വലിയൊരു ശൃംഖലയാണിതെന്ന് റിപ്പോർട്ടുകൾ. അറസ്റ്റിലായ യുവതികളെ കൂടാതെ ഇന്‍സ്‌റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി നൂറോളം യുവതികളാണ്‌ ഐ.എസ്‌ ആശയങ്ങള്‍ പങ്കുവെച്ചത്. ഏത് സമയത്തും സജ്ജമായിരിക്കാൻ ഇവർക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോർട്ട്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐ.സിന് വേണ്ടി ആശയപ്രചാരണം നടത്തുകയായിരുന്നു. ഇവരുടെ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ലീപ്പിങ്‌ സെല്ലുകള്‍ അഫ്‌ഗാന്‍ പ്രശ്‌നം ഉടലെടുത്തതോടെ സജീവമായി.

Also Read:പരിഷ്കരിച്ച മോഡലുമായി അപ്പാച്ചെ ആർആർ 310 വിപണിയിലേക്ക്

ഉന്നത വിദ്യാഭ്യാസമുള്ള പെൺകുട്ടികളാണ് ഇവരെന്നാണ് സൂചന. സ്‌കൂളുകള്‍, പ്രഫഷണല്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം. ഇരുവർക്കും വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടുന്നുവോയെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘം. തങ്ങളുടെ ആശയങ്ങള്‍ക്ക്‌ എതിരുനില്‍ക്കുന്ന പെണ്‍കുട്ടികളെ മാനസികമായി തളര്‍ത്താനും അപായപ്പെടുത്താനുമായി ഇവര്‍ ചാവേര്‍ സംഘം രൂപീകരിച്ചിരുന്നെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. ഈ ലിസ്റ്റിൽ ആദ്യത്തെ ആളാണ് ജാമിത.

അതേസമയം, ഇസ്ലാമിസ്റ്റുകളുടെ കടുത്ത വിമർശകരായ കേരളത്തിലെ യുക്തിവാദികളെ വധിക്കാൻ ഭീകര സംഘടനകൾ ലക്ഷ്യമിടുന്നതായി കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന പോലീസിന് നേരത്തെ രഹസ്യ വിവരം നൽകിയിരുന്നു. യുക്തിവാദികൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ഇവരുടെ സുരക്ഷ വർധിപ്പിക്കണമെന്നുമാണ് കേന്ദ്ര ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button