Latest NewsIndiaNews

ബിഷ്ണോയി സംഘത്തിനായി വലവിരിച്ച് എന്‍ഐഎ,അന്‍മോള്‍ ബിഷ്ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ്

ന്യൂഡല്‍ഹി: ബിഷ്‌ണോയി സംഘത്തിനായി വലവിരിച്ച് എന്‍ഐഎ. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ് എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡ, യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോള്‍ ബിഷ്‌ണോയ് ഗൂഢാലോചന
നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിലാണ് അന്‍മോള്‍ ബിഷ്‌ണോയിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read Also: ‘ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ച്’; ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്

അതേസമയം, ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയെ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയാല്‍ വന്‍തുക പാരിതോഷികം നല്‍കാമെന്നാണ് ക്ഷത്രിയ കര്‍ണി സേനയുടെ വാഗ്ദാനം. 1,11,11,111 (1.11 കോടി) രൂപ പാരിതോഷികം നല്‍കാമെന്നാണ് സംഘടന വാഗ്ദാനം ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങള്‍ വെടിവെച്ചു കൊന്ന പ്രമുഖ രജപുത്ര നേതാവ് സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ മരണത്തിന് പ്രതികാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്ന് ക്ഷത്രിയ കര്‍ണി സേനയുടെ നേതാവ് രാജ് ശെഖാവത്ത് പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്തിലെ സബര്‍മതി ജയിലിലാണ് ബിഷ്ണോയി ഇപ്പോള്‍ കഴിയുന്നത്. അടുത്തിടെ, മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവെപ്പുമായും സംഘത്തിന് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. ജയ്പൂരിലെ വീട്ടില്‍ ചായ കുടിക്കുന്നതിനിടെയാണ് ഗോഗമേദി പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചത്.

വെടിവയ്പില്‍ ബിഷ്‌ണോയ് സംഘത്തിലെ നവീന്‍ സിംഗ് ഷെഖാവത്തും കൊല്ലപ്പെട്ടു. ആക്രമണത്തിന് തൊട്ടുപിന്നാലെ, ലോറന്‍സ് ബിഷ്ണോയി, ഗോള്‍ഡി ബ്രാര്‍ സംഘങ്ങളുടെ കൂട്ടാളിയായ രോഹിത് ഗോദാ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവം രാജസ്ഥാനിലുടനീളം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗോഗമേദിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജസ്ഥാന്‍ പൊലീസ് പ്രധാന പ്രതിയായ അശോക് മേഘ്വാളിനെയും മറ്റ് എട്ട് പേരെയും അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button