India

വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ കടത്തിയ കേസ് : യുപി സ്വദേശിക്ക് പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ച് എൻഐഎ കോടതി

കള്ളനോട്ട് വാങ്ങാനും കടത്താനും കൈവശം വയ്ക്കാനും പ്രതികൾ ഗൂഢാലോചന നടത്തിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

ലഖ്‌നൗ: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ വിതരണം ചെയ്ത കേസിൽ ഒരാളെ ദേശീയ അന്വേഷണ ഏജൻസി കോടതി വ്യാഴാഴ്ച 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലക്കാരനായ ബബ്ലൂവിനാണ് കോടതി പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ഇതിനു പുറമെ ഇയാൾക്ക് 20,000 രൂപ വീതം പിഴയും ചുമത്തി.

2019 നവംബർ 25 ന് ഉത്തർപ്രദേശ് പോലീസ് വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട നാലാമത്തെ പ്രതിയാണ് ഇയാൾ. ഫുൽചന്ദ്, അമിനുൾ ഇസ്ലാം, പ്രായപൂർത്തിയാകാത്ത മറ്റൊരാളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് എൻഐഎ പറഞ്ഞു. 1.79 ലക്ഷം രൂപയുടെ 298 നോട്ടുകളാണ് പോലീസ് അന്ന് പിടികൂടിയത്.

തുടർന്ന് 2020 ജനുവരിയിൽ എൻഐഎ കേസ് ഏറ്റെടുത്തു. കള്ളനോട്ട് വാങ്ങാനും കടത്താനും കൈവശം വയ്ക്കാനും പ്രതികൾ ഗൂഢാലോചന നടത്തിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നാണ് നോട്ടുകൾ വാങ്ങിയതെന്നും അത് ഉത്തർപ്രദേശിലെ വിവിധ വ്യക്തികൾക്കും വ്യാപാരികൾക്കും വിതരണം ചെയ്യുകയുമാണുണ്ടായതെന്ന് എൻഐഎ പറഞ്ഞു.

പ്രതി അമിനുൽ ഇസ്ലാം തൻ്റെ കൂട്ടാളികളോടൊപ്പം മാൾഡയിൽ നിന്നും കറൻസി വാങ്ങുന്നതിന് മുന്നിട്ട് നിന്നിരുന്നതെന്നും എൻഐഎ സംഘം വ്യക്തമാക്കിയിരുന്നു.
അതേ സമയം ലഖ്‌നൗവിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് 2022 ജനുവരിയിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചിരുന്നു.

കൂടാതെ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഈ വർഷം ജനുവരിയിൽ ഫുൽചന്ദ്, അമിനുൾ ഇസ്ലാം എന്നിവരെ അഞ്ച് വർഷം തടവിനും എൻഐഎ കോടതി ശിക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button