ശ്രീനഗർ: ജമ്മുകശ്മീരിലെ കുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കുചേർന്ന് ബിഎസ്എഫ് ജവാന്മാർ. ആർ.കെ.പുര മേഖലയിലെ ജവാന്മാരാണ് പ്രദേശവാസികളായ കുട്ടികൾക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്തത്.
Read Also: ഇന്ത്യയിലേക്കുള്ള കയറ്റുമതി നിരോധിച്ച് താലിബാന്‍, ഇന്ത്യയില്‍ ഈ ഭക്ഷണ സാധനങ്ങളുടെ വില ഉയരുന്നു
ദേശ സുരക്ഷയെ മുൻനിർത്തി ആഘോഷത്തിലൂടെ സന്ദേശം നൽകാനാണ് ശ്രമിച്ചതെന്ന് ബിഎസ്എഫ് മേധാവി അറിയിച്ചു. കുട്ടികൾ സൈനികർക്കൊപ്പം രക്ഷാബന്ധൻ നടത്തുകയും മധുരം കൈമാറുകയും ചെയ്തു.
കഴിഞ്ഞ വർഷവും മേഖലയിൽ ഇത്തരത്തിൽ ആഘോഷങ്ങൾ നടന്നിരുന്നു. പ്രദേശവാസിയായ ബൽബീർ കൗറാണ് ഇത്തരമൊരു ആശയം നടപ്പിലാക്കിയത്. കുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ചടങ്ങിൽ പങ്കെടുത്തത് വളരെ സന്തോഷം നൽകുന്ന നിമിഷമായിരുന്നുവെന്ന് ജവാന്മാർ പ്രതികരിച്ചു. രാജ്യരക്ഷയ്ക്കായി ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന സൈനികരെ ആദരിക്കുവാനാണ് തങ്ങളെത്തിയതെന്ന് കുട്ടികൾ പറഞ്ഞു.
Read Also: എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് അക്തർ
Post Your Comments