CricketLatest NewsNewsSports

ടി20 ലോകകപ്പ്: ഓസ്ട്രേലിയയുടെ സൂപ്പർ താരങ്ങൾ ടീമിൽ തിരിച്ചെത്തി

സിഡ്നി: ടി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മൂന്ന് സൂപ്പർ താരങ്ങൾ അടക്കം ഏഴ് പ്രധാന കളിക്കാർ ടീമിൽ തിരിച്ചെത്തി. പതിനഞ്ചംഗ ടീമാണ് ലോകകപ്പിനായി ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ഒക്ടോബറിലാണ് ടി20 ലോക കപ്പ് തുടങ്ങുന്നത്.

മുൻനിര ബാറ്റ്സ്മാൻമാരായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ പേസർമാരിലെ അപകടകാരി പാറ്റ് കമ്മിൻസ് എന്നിവരാണ് ഓസീസ് ടീമിൽ തിരിച്ചെത്തിയ പ്രമുഖർ. കൂടാതെ, ഓൾറൗണ്ടർമാരായ ഗ്ലെൻ മാക്സ്‌വെൽ, മാർക്വസ് സ്‌റ്റോയിനസ് എന്നിവരെയും മടക്കിവിളിച്ചു. സീം ബൗളർമാർക്കൊപ്പം സ്പിന്നിനും പ്രാധാന്യം നൽകിയ ടീമിൽ ആദം സാംപ, ആഷ്ടൺ അഗർ, മിച്ചൽ സെപ്സൺ എന്നിവരുമുണ്ട്.

Read Also:- ഇന്ത്യയോട് ഏറ്റുമുട്ടുമ്പോൾ പാകിസ്ഥാൻ കടുത്ത സമ്മർദ്ദത്തിലായിരിക്കും: ഗൗതം ഗംഭീർ

കാൽമുട്ടിനു പരിക്കേറ്റ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ലോകകപ്പിന് മുമ്പ് സുഖം പ്രാപിക്കുമെന്നാണ് ഓസ്ട്രേലിയ കണക്കുകൂട്ടുന്നത്. ഏകദിനത്തിൽ വൻശക്തികളാണെങ്കിലും ടി20 ലോകകപ്പ് ജയിക്കാൻ ഓസീസിന് ഇതുവരെ സാധിച്ചിട്ടില്ല. ആ കുറവ് പരിഹരിക്കനാവും ഓസ്ട്രേലിയ യുഎഇയിൽ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button