Latest NewsKeralaNattuvarthaNews

എന്നിട്ടും എന്തുകൊണ്ട് ഒരു ഡോക്ടറേറ്റ് വിവാദമായി എന്നത് ചർച്ചയ്ക്ക് വിധേയമാക്കണം: ശ്രീജിത്ത് പണിക്കർ

കേരളത്തിൽ ഇന്ന് വിവാദം ആയിക്കൊണ്ടിരിക്കുകയാണ് ഒരു ഡോക്ടറേറ്റ്

പാലക്കാട്: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ഡോക്ടറേറ്റ് നേടിയത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. പിഎസ്സി അടക്കമുള്ളവയിൽ ഭരണപക്ഷ പാർട്ടിക്കാർക്കും യുവജന സംഘടനാ നേതാക്കൾക്കും ബന്ധുക്കൾക്കും പിൻവാതിൽ നിയമനം നടത്തുന്ന ഇടത് ഭരണകാലത്ത് ചിന്തയുടെ ഡോക്ടറേറ്റ് സംശയത്തിന്റെ നിഴലിലാണെന്നാണ് ഭൂരിപക്ഷം പറയുന്നത്. ഇതിനെ പ്രതിരോധിച്ചുകൊണ്ട് ഇടത് നേതാക്കളും അണികളും സൈബർ ഗ്രൂപ്പുകളും രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഈ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

കേരളത്തിലെ എല്ലാവരും ഡോക്ടറേറ്റ് നേടുന്നവരല്ലെന്നും ഡോക്ടറേറ്റ് ഉള്ള എല്ലാവരും വിവാദങ്ങളിൽ പെടാറുമില്ലെന്നും ശ്രീജിത്ത് പറയുന്നു. ഏതെങ്കിലും വ്യക്തിയുടെ ഡോക്ടറേറ്റ് വിവാദത്തിൽ എന്തുകൊണ്ട് അത് വിവാദമായി എന്നുള്ളത് നമ്മൾ ചർച്ചയ്ക്ക് വിധേയമാക്കണം എന്ന് ശ്രീജിത്ത് പരിഹസിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ലോകം മുഴുവന്‍ സുരക്ഷിതമാകാതെ നമ്മളാരും സുരക്ഷിതരാകില്ല: ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടി വേണം

“കേരളത്തിൽ ഇന്ന് വിവാദം ആയിക്കൊണ്ടിരിക്കുകയാണ് ഒരു ഡോക്ടറേറ്റ്. ഒരു കാര്യം നമ്മൾ മനസ്സിലാക്കുക. കേരളത്തിലെ എല്ലാവരും ഡോക്ടറേറ്റ് നേടുന്നവരല്ല. ഡോക്ടറേറ്റ് ഉള്ള എല്ലാവരും വിവാദങ്ങളിൽ പെടാറുമില്ല. ഇനി അഥവാ ഏതെങ്കിലും വ്യക്തിയുടെ ഡോക്ടറേറ്റ് വിവാദത്തിൽ പെട്ടാൽ ആ ദേഷ്യത്തിന് മുഖപ്രസംഗം എഴുതുന്ന പാർട്ടി പത്രങ്ങളും കേരളത്തിലില്ല. എന്നിട്ടും എന്തുകൊണ്ട് ഒരു ഡോക്ടറേറ്റ് വിവാദമായി എന്നുള്ളത് നമ്മൾ ചർച്ചയ്ക്ക് വിധേയമാക്കണം.”
– ലെ ജിമിക്കി കമ്മൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button