Latest NewsKeralaNattuvarthaNews

ഓണക്കോടിയ്ക്കൊപ്പം കൗൺസിലർമാർക്ക് അർമാദിക്കാൻ പതിനായിരം രൂപ: ഉറവിടം ചോദിച്ചപ്പോൾ കൈ മലർത്തി, വെട്ടിലായി ചെയർപേഴ്സൻ

കൊച്ചി: ഓണക്കോടിയ്ക്കൊപ്പം കൗൺസിലർമാർക്ക് പതിനായിരം രൂപയും നൽകിയ നഗരസഭാ ചെയർപേഴ്സൺ വെട്ടിലായി. എറണാകുളം തൃക്കാക്കര നഗരസഭയിലാണ് സംഭവം. ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്സണ്‍ 10,000 രൂപയും നല്‍കിയിരുന്നു. പണത്തിന്‍റെ ഉറവിടത്തില്‍ സംശയം തോന്നിയ പതിനെട്ട് കൗണ്‍സിലര്‍മാര്‍ പണം തിരിച്ച്‌ നല്‍കിയിരുന്നു.

Also Read:വിസ്‌മയമായി ചിന്താ ജെറോം, ചെയ്യുന്ന ജോലി എന്താണെന്ന് ആർക്കുമറിയില്ല: ഡോക്ടറേറ്റ് ലഭിച്ചത് നിയമലംഘനം നടത്തി? കുറിപ്പ്

ചെയര്‍പേഴ്സന് എവിടെ നിന്നാണ് ഇത്രയും പണം എന്നതായിരുന്നു കൗൺസിലർമാരുടെ സംശയം. കൊവിഡ് ദുരിതം മാറാതെ ജനം നെട്ടോട്ടമൊടുമ്പോൾ ഇത്രയും പണം എങ്ങനെ വന്നു. ഓരോ അംഗങ്ങള്‍ക്കും 15 ഓണക്കോടിയോടൊപ്പമാണ് കവറില്‍ 10,000 രൂപയും നല്‍കിയത്. നഗരസഭ ചെയര്‍പേഴ്സന്‍ അജിത തങ്കപ്പന്‍ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച്‌ വരുത്തിയാണ് സ്വകാര്യമായി കവര്‍ സമ്മാനിച്ചതെന്നാണ് റിപ്പോർട്ട്‌.

നിലവിൽ കൗണ്‍സിലര്‍മാര്‍ക്ക് ഇത്തരത്തിൽ പണം നല്‍കാന്‍ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയര്‍പേഴ്സന്‍ നല്‍കിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മീഷന്‍ പണമാണെന്ന് സംശയിക്കുന്നുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് അംഗങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button