Latest NewsCricketNewsSports

ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര: ഓസ്‌ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു

സിഡ്നി: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മെഗ് ലാനിംഗ് ടീമിനെ നയിക്കും. സൂപ്പർ താരങ്ങളായ മേഗൻ ഷട്ട്, ജെസ് ജൊനാസൻ എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചില്ല.

ഇവർക്ക് പകരം ജോർജിയോ റെഡ്മയ്‌നെ, സ്റ്റെല്ല ക്യാമ്പെൽ എന്നീ പുതുമുഖങ്ങൾ ടീമിൽ ഉൾപ്പെട്ടു. ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും ഒരു ഡേ-നൈറ്റ് ടെസ്റ്റുമാണ് ഓസ്ട്രേലിയ കളിക്കുക.

Read Also:- ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരങ്ങൾ പുറത്ത്

സെപ്തംബർ 19ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യൻ ടീമിന്റെ ഓസീസ് പര്യടനം ആരംഭിക്കുക. സെപ്തംബർ 22, 24 തീയതികളിൽ അടുത്ത ഏകദിനങ്ങൾ നടക്കും. മെൽബണിലാണ് ഏകദിനങ്ങൾ മത്സരങ്ങൾ നടക്കുക. സെപ്തംബർ 30ന് പെർത്തിൽ ടെസ്റ്റ് മത്സരം ആരംഭിക്കും. ഒക്ടോബർ 7, 9, 11 തീയതികളിലാണ് ടി20 പരമ്പര നടക്കുക.

shortlink

Post Your Comments


Back to top button