സിഡ്നി: ഓസ്ട്രേലിയയിൽ കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യ-ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് പരമ്പരകളുടെ വേദി മാറ്റി. സിഡ്നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിൽ തീരുമാനിച്ചിരുന്ന മത്സരങ്ങൾ മാറ്റിവച്ചു. ഏകദിന, ടി20 പരമ്പരകളും ഒരു ഡേനൈറ്റ് ടെസ്റ്റും മാറ്റിവച്ചു. ഇക്കാര്യം ഓസ്ട്രേലിയ ക്രിക്കറ്റ് തങ്ങളുടെ ഒഫീഷ്യൽ സൈറ്റിലൂടെ അറിയിച്ചു.
‘മെൽബണിലും സിഡ്നിയിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. അതിർത്തികൾ അടച്ചതിനാൽ ഇവിടെ മത്സരങ്ങൾ നടത്തുക ബുദ്ധിമുട്ടാവും. എപ്പോൾ, എങ്ങനെ ഈ മത്സരങ്ങൾ നടത്താനാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുകയാണ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും’ ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
Read Also:- വണ്ണം കുറയ്ക്കാന്‍ മുന്തിരി ജ്യൂസ്
ഡേനൈറ്റ് ടെസ്റ്റ് ഗോൾഡ് കോസ്റ്റിലേക്കാണ് മാറ്റിവെച്ചത്. ടി20 പരമ്പരയും ഗോൾഡ് കോസ്റ്റിൽ നടത്തുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഏകദിനപരമ്പര സിഡ്നിയിൽ നിന്ന് ക്വീൻസ്ലാൻഡിലേക്ക് മാറ്റി. ക്വീൻസ്ലാൻഡിലെ കരാര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്നു വൈകുന്നേരം ബാംഗ്ലൂരിൽനിന്ന് ഇന്ത്യൻ ടീം ദുബായിലേക്ക് പോകും. തുടർന്ന് ദുബായിൽ നിന്ന് ബ്രിസ്‌ബേനിലെത്തുന്ന ടീമംഗങ്ങൾ രണ്ടാഴ്ച ക്വാറന്റീനിൽ കഴിയും.
Post Your Comments