CricketLatest NewsNewsSports

ഇന്ത്യൻ വനിതാ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം മാറ്റിവെക്കാൻ സാധ്യത

മുംബൈ: ഇന്ത്യൻ വനിതാ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം മാറ്റിവെച്ചേക്കും. രാജ്യത്തെ കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ മെൽബണിലും സിഡ്നിയിലും ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് തീരുമാനം. പര്യടനം മുഴുവനായി മാറ്റി വെച്ചില്ലെങ്കിലും മെൽബണിലും സിഡ്നിയിലും നടക്കേണ്ട മത്സരങ്ങളെങ്കിലും മാറ്റിവെക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

‘മെൽബണിലും സിഡ്നിയിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. അതിർത്തികൾ അടച്ചതിനാൽ ഇവിടെ മത്സരങ്ങൾ നടത്തുക ബുദ്ധിമുട്ടാവും. എപ്പോൾ, എങ്ങനെ ഈ മത്സരങ്ങൾ നടത്താനാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുകയാണ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും’ ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

Read Also:- ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറം തള്ളാൻ കട്ടന്‍കാപ്പി

പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മൂന്നു ഫോർമാറ്റുകൾക്കുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പരിചിതരായ താരങ്ങൾക്കൊപ്പം മൂന്നു പുതുമുഖങ്ങൾ കൂടി ടീമിൽ ഇടംനേടിയിട്ടുണ്ട്. 18 അംഗങ്ങൾ അടങ്ങിയ ടെസ്റ്റ്, ഏകദിന ടീമിനെ മിതാലി രാജു, 17 താരങ്ങൾ തുടങ്ങിയ ടി20 ടീമിനെ ഹർമൻപ്രീത് കൗറും നയിക്കും.

shortlink

Post Your Comments


Back to top button