Latest NewsCricketNewsSports

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരങ്ങൾ പുറത്ത്

മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ഓപ്പണർ സിബ്ലിയെ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി. അവസാന 15 ഇന്നിംഗ്സിൽ ഒരു അർദ്ധസെഞ്ച്വറി മാത്രമാണ് സിബ്ലി നേടിയത്. സാക് ക്രോളിയെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ടി20 സ്പെഷ്യലിസ്റ്റ് ഡേവിഡ് മലനെ ടെസ്റ്റ് ടീമിലേക്ക് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തിരിച്ചു വിളിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലൻ ടെസ്റ്റ് ടീമിലെത്തുന്നത്. ലോർഡ്സ് ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ പേസർ മാർക്ക് വുഡിനെ നിലനിർത്തിയിട്ടുണ്ട്.

Read Also:- ഇന്ത്യയെ പോലുള്ള ടീമുകൾക്കെതിരെ ഇംഗ്ലണ്ടിനെ നയിക്കാൻ ജോ റൂട്ട് പോരാ: ഇയാൻ ചാപ്പൽ

പാകിസ്താനെതിരായ പരമ്പരയിൽ തിളങ്ങിയ സീമർ സാഖിബ് മഹ്മദൂമിനെയും ടീമിൽ ഉൾപ്പെടുത്തി. ഈ മാസം 25ന് ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ലോർഡ്സിൽ മികച്ച വിജയം നേടിയ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്. ട്രെന്റ് ബ്രിഡ്ജിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button