Latest NewsFootballNewsSports

ഇനിയും എന്റെ ജോലിയിലും കരിയറിലും ശ്രദ്ധ നൽകി മുന്നോട്ടുപോകും, മറ്റെല്ലാം വെറും വർത്തമാനങ്ങൾ മാത്രം: ക്രിസ്റ്റ്യാനോ

റോം: ട്രാൻസ്ഫറുമായി ബന്ധപ്പെടുത്തി ഓരോ ക്ലബുകളുടെ പേര് ചേർത്ത് പറയുന്നത് തന്നെ അപമാനിക്കുന്നതിനേക്കാൾ കൂടുതൽ ഈ ക്ലബുകളെ അപമാനിക്കുകയാണെന്ന് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ അറിയുന്നവർക്ക് അറിയാം എന്റെ ജോലിയിൽ ഞാൻ എത്രമാത്രം ശ്രദ്ധയാണ് കൊടുക്കുന്നതെന്ന്. സംസാരം കുറവ്, കൂടുതൽ പ്രവർത്തി, കരിയറിന്റെ തുടക്കം മുതൽ ഇതാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘ഈ അടുത്ത് കേട്ട കാര്യങ്ങളിൽ ഞാൻ എന്റെ നിലപാട് വ്യക്തമാക്കുന്നു. വ്യക്തിയും കളിക്കാരനുമെന്ന നിലയിൽ എന്നോടുള്ള അനാദരവിനപ്പുറം, എന്റെ ഭാവി സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങൾ ഇതുമായി ബന്ധപ്പെടുത്തുന്ന ക്ലബുകളോടും അവരുടെ കളിക്കാരോടും സ്റ്റാഫിനോടുമുള്ള അനാദരവായും കരുതുന്നു’.

Read Also:- മെസിയുടെ കൂടുമാറ്റം: തകർന്നത് പോഗ്ബയുടെ സ്വപ്നങ്ങൾ

‘സ്പെയിനിൽ ഈ അടുത്തുണ്ടായ സംഭവങ്ങളെ തുടർന്ന് പല ലീഗുകളിലായി പല ക്ലബുകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി പറയുന്നു. എന്നാൽ ആരും സത്യം എന്താണെന്ന് അറിയാൻ ശ്രമിക്കുന്നില്ല. എന്റെ പേരുവെച്ച് ഇത്തരം കളി തുടരാൻ ആളുകളെ അനുവദിക്കാനാവില്ലെന്ന് പറയാനാണ് ഞാൻ മൗനം ഭേദിക്കുന്നത്. ഇനിയും എന്റെ ജോലിയിലും കരിയറിലും ശ്രദ്ധ നൽകി മുന്നോട്ടുപോകും. നേരിടാനിരിക്കുന്ന വെല്ലുവിളികൾക്കുവേണ്ടി പ്രതിബന്ധതയോടെ തയ്യാറെടുപ്പുകൾ നടത്തും. മറ്റെല്ലാം വെറും വർത്തമാനങ്ങൾ മാത്രം’ ക്രിസ്റ്റ്യാനോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button