മാഞ്ചസ്റ്റർ: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ബാഴ്‌സലോണ വിട്ടത്തോടെ മറ്റൊരു സൂപ്പർ താരത്തിന്റെ വലിയൊരു സ്വപ്നവും തുടച്ചുനീക്കപ്പെട്ടു. ഫ്രഞ്ച് മിഡ്‌ഫീൽഡർ പോൾ പോഗ്ബയാണ് തനിക്ക് മുന്നിൽ തുറന്നു കിട്ടിയ അവസരം മെസിയുടെ കൂടുമാറ്റത്തിൽ ഇല്ലാതായത്.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി കളിക്കുന്ന പോഗ്ബയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ് പിഎസ്ജി നീക്കമിട്ടിരുന്നു. കരാർ സംബന്ധിച്ച് താരവുമായി പിഎസ്ജി ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ മെസിയുടെ വരവോടെ പോഗ്ബയെ വേണ്ടെന്ന നിലപാടിലാണ് പിഎസ്ജി.
നിലവിലെ സാമ്പത്തിക സ്ഥിതിയിൽ രണ്ടു വലിയ താരങ്ങളെ ഒരുമിച്ച് ടീമിലെത്തിക്കേണ്ടതില്ലെന്നാണ് പിഎസ്ജിയുടെ തീരുമാനം. നേരത്തെ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു വർഷത്തെ കരാർ പോഗ്ബയ്ക്ക് വാഗ്ദാനം ചെയ്‌തിരുന്നു.
Read Also:- ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരതയാണ് ലോർഡ്സിലെ ഇന്ത്യയുടെ വിജയം: ഇൻസമാം
നിലവിലെ സാഹചര്യത്തിൽ കരാർ കാലാവധി കഴിയുന്നതുവരെ താരത്തിന് മാഞ്ചസ്റ്ററിൽ തുടരേണ്ടിവരും. നിലവിൽ യുണൈറ്റഡിൽ മികച്ച ഫോമിലാണ് പോഗ്ബ. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ലീഡ്സിനെ 5-1ന് യുണൈറ്റഡ് തകർത്തിരുന്നു. മത്സരത്തിൽ നാലു ഗോളുകൾക്ക് വഴിയൊരുക്കിയത് പോഗ്ബയായിരുന്നു. ഈ സീസണിൽ ജോദൻ സാഞ്ചോ, റാഫേൽ വരാൻ തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു.
Post Your Comments