KeralaNattuvarthaLatest NewsNewsIndia

താലിബാൻ അഫ്ഗാനിസ്ഥാൻ പിടിക്കും, പിന്നെ പാക്കിസ്ഥാൻ, പിന്നെ ഇറാനും ശേഷം ഇന്ത്യയും: ചില മലയാളികളുടെ വിസ്‌മയ സ്വപ്‌നങ്ങൾ

തീവ്ര സ്വഭാവമുള്ള സംഘടനകളിൽ അംഗമായിരിക്കുന്ന പലരുമാണ് ഇപ്പോള്‍ താലിബാന്റെ ഭരണത്തെ പരസ്യമായി പിന്തുണച്ച് എത്തുന്നത്

കൊച്ചി: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയ താലിബാന്‍ തീവ്രവാദികളെ അനുകൂലിച്ചും മലയാളികൾ. സോഷ്യൽ മീഡിയയിൽ അഫ്ഗാനുമായി ബന്ധപ്പെട്ട വാർത്തകൾക്കും പോസ്റ്റുകൾക്കും താഴെ കമന്റുകളുമായാണ് താലിബാൻ അനുകൂലികൾ പ്രത്യക്ഷപ്പെടുന്നത്. ഗ്രൂപ്പുകളിലും വ്യക്തിഗത അക്കൗണ്ടുകളിലും സജീവമായി താലിബന്‍ അനുകൂല നിലപാട് സ്വീകരിച്ചവരും കുറവല്ല. അടുത്തിടെ ഒരു പ്രശസ്ത മാധ്യമം താലിബാൻ ഭീകരരുടെ അതിക്രമങ്ങളെ ‘താലിബാൻ വിസ്മയ’ മെന്ന് വിശേഷിപ്പിച്ചത് വൻ വിവാദമായിരുന്നു.

താലിബാന്‍ ഭീകരർ തന്ത്ര പ്രധാനമായ കാബൂളിൽ എത്തിയതിന് പിന്നാലെ താലിബാനെ പിന്തുണയ്ക്കുന്ന രീതിയില്‍ സന്ദേശങ്ങള്‍ കേരളത്തിലെമ്പാടും പ്രചരിച്ചിരുന്നു. ‘969 കോടി ചിലവിൽ ഇന്ത്യ നിർമ്മിച്ച് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത പാർലമെന്റിൽ താലിബാൻ ഇരിക്കാൻ പോകുന്നു’, താലിബാൻ അഫ്ഗാനിസ്ഥാൻ പിടിക്കും, പിന്നെ പാക്കിസ്ഥാൻ, പിന്നെ ഇറാനും ശേഷം ഇന്ത്യയും’ എന്നിങ്ങനെ പ്രകോപനപരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

തീവ്ര സ്വഭാവമുള്ള സംഘടനകളിൽ അംഗമായിരിക്കുന്ന പലരുമാണ് ഇപ്പോള്‍ താലിബാന്റെ ഭരണത്തെ പരസ്യമായി പിന്തുണച്ച് എത്തുന്നതെന്നാണ് സൂചന. അതേസമയം ഇത്തരം കമന്റുകൾക്കും പോസ്റ്റുകൾക്കുമെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താലിബാൻ ഭീകരരുടെ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന പ്രോഫൈലുകൾ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് എന്നാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button