ന്യൂഡൽഹി: ഇന്ധന – എക്‌സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യുപിഎ സർക്കാർ ഇന്ധന വില കുറച്ചത്. യുപിഎ സർക്കാരിന്റെ തന്ത്രം പിന്തുടരാൻ കഴിയില്ലെന്നും എണ്ണ കടപത്രം സർക്കാരിന് വലിയ ബാധ്യതയാണ് വരുത്തിയതെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
അതിനാലാണ് ഇന്ധന വില കുറയ്ക്കാൻ സാധിക്കാത്തതെന്നും ധനമന്ത്രി അറിയിച്ചു. എണ്ണ കടപത്രത്തിന്റെ ബാധ്യത ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറയ്ക്കാൻ കഴിയുമായിരുന്നു. ഒരു മാസത്തിലേറെയായി രാജ്യത്തെ പെട്രോൾ വില നൂറിന് മുകളിൽ തുടരുകയാണെന്നും ധനമന്ത്രി അറിയിച്ചു.
Read Also: ഇതിൽ പറയുന്ന ഡോ ഇക്ബാൽ ആരാണെന്നറിയില്ല: ‘കുരുതി’ പോസ്റ്റിൽ വിശദീകരണവുമായി ഡോ ഇക്ബാൽ
Post Your Comments