സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കുരുതി. ആഗസ്റ്റ്11 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ നിർമ്മിച്ച ചിത്രത്തിൽ പൃഥ്വിരാജിനോടൊപ്പം റോഷൻ മാത്യു, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ, മുരളി ഗോപി, , നസ്ലന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രം തീവ്ര ആഭാസമെന്നു ഡോ ഇക്‌ബാൽ അഭിപ്രായപ്പെട്ടതായി സമൂഹമാധ്യമത്തിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. എന്നാൽ തെറ്റിദ്ധാരണയുണ്ടാക്കിയേക്കാവുന്ന ഈ പോസ്റ്റിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡോ ഇക്ബാൽ കുറ്റിപ്പുറം.
‘കുരുതി’ ഇപ്പോഴാണ് താൻ കണ്ടതെന്നും വലിയ ഒരു വിഷയം ഒരു ദിവസത്തേക്കു , ചെറിയ കഥാപരിസരത്തിലേക്കു ചുരുക്കിപറയാൻ ശ്രമിക്കുന്നതിൽ ഫലപ്രദമായി പറയുന്നതിൽ അണിയറപ്രവർത്തകരും അഭിനേതാക്കളും വിജയിച്ചിരിക്കുന്നതായും ഇക്‌ബാൽ പറയുന്നു.
‘തെറ്റിദ്ധാരണയുണ്ടാക്കിയേക്കാവുന്ന ഈ പോസ്റ്റ് കണ്ടപ്പോൾ ഒരു വിശദീകരണം വേണമെന്ന് തോന്നുന്നു ഇതിൽ പറയുന്ന ഡോ ഇക്ബാൽ ആരാണെന്നറിയില്ല ‘കുരുതി’ ഇപ്പോഴാണ് കണ്ടത് ശക്തവും പ്രസക്തവുമായ ഒരു വിഷയം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു ആത്മചൈതന്യമോ ശുഭാപ്തിയോ ആവേണ്ട മതം രാഷ്ട്രീയക്കാരുടെയും ആത്മീയവ്യാപാരികളുടെയും കയ്യിലെ ആയുധമായി മാറിയിട്ട് കുറെ കാലമായെങ്കിലും അതിന്റെ ക്രമാതീതമായ വളർച്ച ഞെട്ടിപ്പിക്കുന്നതാണെന്ന തിരിച്ചറിവാണ് ഈ സിനിമ. വലിയ ഒരു വിഷയം ഒരു ദിവസത്തേക്കു , ചെറിയ കഥാപരിസരത്തിലേക്കു ചുരുക്കിപറയാൻ ശ്രമിക്കുന്നത് എളുപ്പമല്ല. അത് ഫലപ്രദമായി പറയുന്നതിൽ അണിയറപ്രവർത്തകരും അഭിനേതാക്കളും വിജയിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ’- ഇക്‌ബാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
Post Your Comments