Onam 2021Latest NewsKeralaNattuvarthaNews

ഓ​ണ​ക്കാ​ല​ത്ത് കെഎ​സ്ആ​ര്‍​ടിസി കൂ​ടു​ത​ല്‍ സ​ര്‍​വി​സ്​ ന​ട​ത്തും

ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വി​സു​ക​ളി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യം

തി​രു​വ​ന​ന്ത​പു​രം: യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച്‌ ഓ​ണ​ക്കാ​ല​ത്ത് കെഎ​സ്ആ​ര്‍ടിസി കൂ​ടു​ത​ല്‍ സ​ര്‍​വി​സ്​ ന​ട​ത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ആ​ഗ​സ്​​റ്റ്​ 19 മു​ത​ല്‍ 23 വ​രെ തു​ട​ര്‍​ച്ച​യാ​യി അ​വ​ധി ദിവസങ്ങൾ ആയതിനാൽ യാ​ത്രാ​ക്കാ​രു​ടെ തി​ര​ക്കി​ന് അ​നു​സ​രി​ച്ച്‌ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​​യി എ​ല്ലാ ഡി​പ്പോ​ക​ളി​ല്‍​നി​ന്നും സ​ര്‍​വി​സ്​ ന​ട​ത്തും. ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വി​സു​ക​ളി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തിയിട്ടുണ്ടെന്നും അധികൃതര് അറിയിച്ചു.

​യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക​നു​സ​രി​ച്ച്‌ ആ​ഗ​സ്​​റ്റ്​ 18 ന് മു​ഴു​വ​ന്‍ സ​ര്‍​വി​സും ന​ട​ത്തും. ആ​ഗ​സ്​​റ്റ്​ 15, 22 ദി​വ​സ​ങ്ങ​ളി​ല്‍ ലോ​ക്​​ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യ​തി​നാ​ല്‍ യാത്രക്കാരുടെ തി​ര​ക്ക​ന​നു​സ​രി​ച്ച്‌ ആ​വ​ശ്യ​മാ​യ സ​ര്‍​വി​സ് ന​ട​ത്തും. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ൾക്ക് കൂ​ടു​ത​ല്‍ യാ​ത്രാ​ക്കാ​രു​ണ്ടെ​ങ്കി​ല്‍ എ​ന്‍​ഡ്​ ടു ​എ​ന്‍​ഡ്​ ഫെ​യ​ര്‍ നി​ര​ക്കി​ല്‍ കൂ​ടു​ത​ല്‍ സ​ര്‍​വി​സു​ക​ള്‍ ന​ട​ത്തുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button