CricketLatest NewsNewsSports

ലോർഡ്സിൽ ഇന്ത്യൻ മധ്യനിരയുടെ തകർച്ചയെ കളിയാക്കി ട്രോൾ പൂരം

ലണ്ടൻ: ലോർഡ്സ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഓപ്പണർമാരായ കെ എൽ രാഹുലും രോഹിത് ശർമയും നൽകിയ മൂൻതൂക്കം മുതലെടുക്കാൻ മധ്യനിരയ്ക്ക് കഴിഞ്ഞില്ല. പരിചയസമ്പന്നരായ ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയും അതിവേഗം പുറത്തായപ്പോൾ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സനാണ് ഇന്ത്യയുടെ വില്ലനായത്.

ഒന്നാം ദിനം സെഞ്ച്വറിയുമായി മികച്ച പ്രകടനം പുറത്തെടുത്ത കെ എൽ രാഹുൽ (129) രണ്ടാം ദിനം നേരത്തെ മടങ്ങുന്നതു കണ്ടാണ് ഇന്ത്യ മത്സരം ആരംഭിച്ചത്. ഒരു റൺസെടുത്ത വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയും നിരാശപ്പെടുത്തി. തുടർന്ന് റിഷഭ് പന്തും രവീന്ദ്ര ജഡേജയും രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ സ്കോർ ബോർഡിൽ 331 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 37 റൺസെടുത്ത പന്ത് പുറത്തായി.

40 റൺസെടുത്ത ജഡേജ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വാലറ്റത്തിൽ ആരും കാര്യമായി ചെറുത്തുനിൽപ്പിന് ശ്രമിക്കാതെ 364ന് ഇന്ത്യൻ നിര കൂടാരം കയറി. തുടർച്ചയായി ബാറ്റിംഗിൽ പരാജയപ്പെടുന്ന രഹാനെയേയും പൂജാരയേയും ട്രോളിൽ മുക്കുകയാണ് സോഷ്യൽ മീഡിയ. തകർന്ന് തകർന്ന് തളർന്നിരിക്കും ഒരു ഗ്ലാസ് വെള്ളം കുടിക്കൂ, പേടിക്കേണ്ട കാഴ്ചയിൽ മാത്രമാണ് ഞാൻ ഭയങ്കരൻ എന്നിങ്ങനെ പോകുന്നു ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിനെതിരെയുള്ള ട്രോളുകൾ.

Read Also:- പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിന് ചരിത്ര വിജയം

സമീപ കാലത്തായി പൂജാരയും രഹാനെയും മോശംഫോമിലാണ്. ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ ഇരുവർക്കും ഇതുവരെ ഒരു അർദ്ധശതകം പോലും നേടാനായിട്ടില്ല. പൂജാരയേയും രഹാനെയേയും മാറ്റി സൂര്യകുമാർ യാദവിനും ഹനുമ വിഹാരിക്കും അവസരം നൽകണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button