മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ നേടി എത്തിയ ബ്രെന്റ്ഫോർഡിന് ചരിത്ര വിജയം. പ്രീമിയർ ലീഗിലെ ശക്തരായ ആഴ്സനലിനെയാണ് ബ്രെന്റ്ഫോർഡ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രെന്റ്ഫോർഡിന്റെ ചരിത്ര വിജയം. മത്സരത്തിലുടനീളം പന്ത് കൈവശം വെച്ചിട്ടും ഒരു ഗോൾ പോലും തിരിച്ചടിക്കാൻ ആഴ്സനലിന് കഴിഞ്ഞില്ല.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ബ്രെന്റ്ഫോർഡ് ആദ്യ പകുതിയുടെ 22-ാം മിനിറ്റിൽ തന്നെ ലീഡ് നേടി. സ്വന്തം ആരാധകർക്ക് മുന്നിൽ 74 വർഷത്തിനുശേഷം പ്രീമിയർ ലീഗിൽ കളിക്കാനിറങ്ങിയ ബ്രെന്റ്ഫോർഡ് തന്നെ കളിയിൽ ലീഡ് എടുത്തു. 22-ാം മിനിറ്റിൽ സെർജി കാനോസ് ആണ് ബ്രെന്റ്ഫോർഡിനായി ആദ്യം ഗോൾ നേടിയത്.
Read Also:- പിഎസ്ജിയ്ക്കായി മെസി ഇന്ന് കളത്തിലിറങ്ങും
ആദ്യ പകുതിയിൽ തുടർന്നും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ബ്രെന്റ്ഫോർഡിന് മുതലെടുക്കാനായില്ല. 72-ാം മിനിറ്റിൽ ബ്രെന്റ്ഫോർഡ് തങ്ങളുടെ രണ്ടാം ഗോളും നേടി. ആഴ്‌സനൽ താരങ്ങളെ കാഴ്ചക്കാരായി നിർത്തിയായിരുന്നു നോർഗാർഡ് ഒരു ഹെഡറിലൂടെ രണ്ടാം ഗോൾ നേടിയത്. ബ്രെന്റ്ഫോർഡിന്റെ ചരിത്ര വിജയം ഈ ഗോൾ ഉറപ്പിക്കുകയും ചെയ്തു.
Post Your Comments