ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം നടത്തേണ്ടതെന്ന് നിർദ്ദേശം നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോവിഡ് വൈറസ് വ്യാപനം സാമ്പത്തിക മേഖലയെ ബാധിച്ചു. എന്നാൽ ഈ പ്രതിസന്ധി താത്കാലികമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒളിമ്പിക് ജേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. ടോക്കിയോ ഒളിംപിക്‌സിൽ രാജ്യത്തിന്റെ കീർത്തി ഉയർത്തിയ നേട്ടമാണ് കായികതാരങ്ങൾ നേടിയതെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
രാജ്യത്ത് 50 കോടി പേർക്ക് വാക്‌സിൻ നൽകാനായത് നേട്ടമാണെന്നും പാർലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കുടിയേറ്റക്കാര്‍ ഉപേക്ഷിച്ച സ്വത്തുക്കളുടെ കണക്കെടുക്കാൻ നിർദേശം : കാശ്മീരിൽ നിര്‍ണായക നീക്കം
Post Your Comments