Latest NewsNewsIndia

കുടിയേറ്റക്കാര്‍ ഉപേക്ഷിച്ച സ്വത്തുക്കളുടെ കണക്കെടുക്കാൻ നിർദേശം : കാശ്മീരിൽ നിര്‍ണായക നീക്കം

കാശ്‌മീരി പണ്ഡിറ്റുകളുടെ സ്ഥാവര സ്വത്തുക്കളുടെ കെെയ്യേറ്റം തടയുന്നതിനായാണ് നടപടി

ശ്രീന​ഗര്‍: കാശ്മീരി താഴ്‌വരയില്‍ കാശ്‌മീരി പണ്ഡിറ്റുകളുടെ സ്ഥാവര സ്വത്തുക്കളുടെ കെെയ്യേറ്റം തടയുന്നതിനായി പുതിയ നീക്കവുമായി സർക്കാർ. മതപരമായ സ്വത്തുക്കളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളില്‍ അടക്കം സമയബന്ധിതമായി നടപടിയെടുക്കുമെന്ന് ജമ്മു കാശ്മീര്‍ ഭരണകൂടം. ഇതിന്റെ ഭാ​ഗമായി 1997ലെ ജമ്മു കാശ്മീര്‍ മൈഗ്രന്റ് ഇമ്മുവബിള്‍ പ്രോപ്പര്‍ട്ടി ആക്‌ട് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. കാശ്‌മീരി പണ്ഡിറ്റുകളുടെ സ്ഥാവര സ്വത്തുക്കളുടെ കെെയ്യേറ്റം തടയുന്നതിനായാണ് ഇത്തരം നടപടി കെെക്കൊണ്ടിരിക്കുന്നത്.

read also: വാഹനപരിശോധനക്കിടെ കൈകാട്ടിയിട്ടും നിര്‍ത്താതെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച്‌ കാര്‍ കടന്നു: വീഡിയോ

കയ്യേറ്റം ചെയ്തിട്ടുണ്ടെങ്കിൽ അത്തരം വസ്തുക്കളുടെ ഒഴിപ്പിക്കല്‍, സംരക്ഷണം, തിരിച്ചുപിടിക്കല്‍ എന്നിവ ഉറപ്പാക്കുമെന്നു സിൻഹ അറിയിച്ചു. 1997 ലെ നിയമം പൂര്‍ണ്ണമായി നടപ്പാക്കുന്നത് ഉറപ്പാക്കാന്‍, സര്‍വേ നടത്താനും കുടിയേറ്റക്കാര്‍ ഉപേക്ഷിച്ച സ്വത്തുക്കളുടെ കണക്കെടുക്കാനും സിന്‍ഹ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

15 ദിവസത്തിനുള്ളില്‍ രജിസ്റ്ററുകള്‍ അപ്ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, കുടിയേറ്റക്കാര്‍ക്ക് അവരുടെ സ്വത്ത് വിവരങ്ങളില്‍ എന്തെങ്കിലും തിരുത്തലുകളോ മാറ്റങ്ങളോ വരുത്തുന്നതിന് ഒരു ഓണ്‍ലൈന്‍ അപേക്ഷ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിന്‍ഹ ജൂലായ് 16ന് കാശ്മീരി പണ്ഡിറ്റുകളെ കേന്ദ്രഭരണ പ്രദേശത്തേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച്‌ ഒരു ഉന്നതതല യോഗം ചേര്‍ന്നിരുന്നു. 1990ല്‍ പലായനം നേരിട്ടവര്‍ക്ക് തിരിച്ചുവരാന്‍ സൗകര്യപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button