Latest NewsKeralaNews

ഐസിയുവില്‍ അങ്ങനെയൊരു രോഗി ഇല്ലെന്ന് ആശുപത്രി: നേരിട്ട് ചെന്നപ്പോള്‍ രണ്ടുദിവസം മുന്‍പ് മരിച്ചെന്നു: പരാതി

ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ബന്ധുക്കളുടെ പരാതി

ആലപ്പുഴ: ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ മരണവിവരം ബന്ധുക്കളെ യഥാസമയം അറിയിച്ചില്ലെന്നു പരാതി. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോവിഡ് രോഗിയായ ഹരിപ്പാട് സ്വദേശി ദേവദാസ് മരിച്ച വിവരം ബന്ധുക്കളറിഞ്ഞത് രണ്ടാം ദിവസമാണെന്ന് പരാതിയില്‍ പറയുന്നു.

ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും തന്നെ മരണവിവരം അറിയിച്ചില്ലെന്ന് ദേവദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു. ‘വിവരങ്ങളറിയാന്‍ ഐസിയുവില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. രാവിലെ ഐസിയുവില്‍ നേരിട്ട് ചെന്നപ്പോള്‍ രണ്ടുദിവസം മുന്‍പ് മരിച്ചെന്നും മൃതദേഹം മോര്‍ച്ചറിയില്‍ ഉണ്ടെന്നും ജീവനക്കാര്‍ പറഞ്ഞതായി’ രാജമ്മ പരാതിപ്പെട്ടു.

read also: ശ്രീജേഷിനെ അഡ്വഞ്ചർ ടൂറിസം ബ്രാൻഡ് അംബാസിഡറാക്കും: മന്ത്രി മുഹമ്മദ് റിയാസ്

സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വാദം. മരണ വിവരം ബന്ധുക്കളെ അറിയിക്കാന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തുടര്‍ച്ചയായി വിളിച്ചിട്ടും കിട്ടിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button