KeralaNattuvarthaLatest NewsNewsIndia

ഫ്രീക്കന്മാർ ശ്രദ്ധിക്കുക: വണ്ടിയോടിച്ച് വീഡിയോ എടുത്താൽ ഇനി പിഴ വീഴും

തിരുവനന്തപുരം: വണ്ടിയോടിച്ച് വീഡിയോ എടുത്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തടയിടാനാണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. ഇനി മുതൽ ഇത്തരത്തില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങൾ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ചുമത്തും.

Also Read:പിഎസ്ജിയ്ക്കായി മെസി ഇന്ന് കളത്തിലിറങ്ങും

വാഹനമോടിക്കുന്നയാള്‍ നിരത്തില്‍ നിന്ന് ശ്രദ്ധമാറുന്ന മറ്റൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് 2017ലെ ഡ്രൈവിംഗ് റെഗുലേഷന്‍സില്‍ പറയുന്നത്. പൂര്‍ണ ആരോഗ്യത്തോടെയും ശ്രദ്ധയോടെയും വാഹനമോടിക്കണം. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചാല്‍ ശ്രദ്ധ മാറും. അതിനെക്കാള്‍ അപകടകരമാണ് വാഹനം ഓടിച്ചുകൊണ്ടുള്ള ചിത്രീകരണവും വിവരണവും. ഇതോടെയാണ് നടപടികൾ കർശനമാക്കാൻ തീരുമാനമായത്.

സോഷ്യൽ മീഡിയകളിൽ ട്രെൻഡ് ആയ വ്ലോഗര്‍മാരില്‍ പലരും തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചുകൊണ്ടാണ് വിശേഷം പങ്കുവയ്‌ക്കുന്നത്. വാഹനം ഓടിച്ചുകൊണ്ട് ക്യാമറയില്‍ നോക്കി സംസാരിക്കുമ്പോൾ അപകടസാധ്യതയും വര്‍ധിക്കും. വാഹനത്തിന്റെ വേഗതയാര്‍ജ്ജിക്കാനുള്ള ശേഷിവരെ ഇക്കൂട്ടര്‍ ചിത്രീകരിക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ റോഡില്‍ ചെയ്യുന്നതും നിയമവിരുദ്ധമാണെന്നും എം വി ഡി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button