Latest NewsKeralaNattuvarthaNews

ദേശീയപാതയിലെ കുണ്ടും കുഴിയും: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴില്ല, കയ്യൊഴിഞ്ഞ് മന്ത്രി റിയാസ്

ക​ഴി​ഞ്ഞ എ​ല്‍ഡിഎ​ഫ് സ​ര്‍​ക്കാറിന്റെ കാ​ല​ത്ത് അ​ന്ന​ത്തെ മ​ന്ത്രി അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​ണ്

കൊ​ച്ചി: അ​രൂ​ര്‍-​ചേ​ര്‍​ത്ത​ല ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നേ​രി​ട്ട് ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെന്ന് പൊ​തു​മ​രാ​മ​ത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യാ​ണ്​ അവിടെ​ സ്ഥ​ലം എ​ടു​ത്ത​തെന്നും അ​വി​ടെ കു​ഴി​യു​ണ്ടാ​യാ​ല്‍ നിർമ്മാണപ്രവർത്തനങ്ങൾക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ആ​വ​ശ്യ​മാ​ണെന്നും റിയാസ് പറഞ്ഞു.

അതേസമയം, ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തിൽ ക​രാ​റു​കാ​രന്റെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് റി​യാ​സ് വ്യക്തമാക്കി. ക​ഴി​ഞ്ഞ എ​ല്‍ഡിഎ​ഫ് സ​ര്‍​ക്കാറിന്റെ കാ​ല​ത്ത് അ​ന്ന​ത്തെ മ​ന്ത്രി അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​ണെന്നും മു​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ന​ല്ല രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തി​യ​തെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി ചെയ്തതിന്റെ തു​ട​ര്‍​ച്ച​യാ​ണ് ത​നി​ക്കും ചെ​യ്യാ​നു​ള്ള​തെന്നും റിയാസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button