ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 364 പുറത്ത്. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ നൽകിയ മികച്ച തുടക്കം മധ്യനിര ബാറ്റ്സ്മാൻമാർക്ക് നിലനിർത്താനായില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സനാണ് ഇന്ത്യയുടെ വില്ലനായത്. 29 ഓവറിൽ 62 റൺസ് വഴങ്ങിയാണ് ആൻഡേഴ്സൻ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്.
ഒന്നാം ദിനം സെഞ്ച്വറിയുമായി മികച്ച പ്രകടനം പുറത്തെടുത്ത കെ എൽ രാഹുൽ (129) രണ്ടാം ദിനം നേരത്തെ മടങ്ങുന്നതു കണ്ടാണ് ഇന്ത്യ മത്സരം ആരംഭിച്ചത്. ഒരു റൺസെടുത്ത വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയും നിരാശപ്പെടുത്തി. തുടർന്ന് റിഷഭ് പന്തും രവീന്ദ്ര ജഡേജയും രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ സ്കോർ ബോർഡിൽ 331 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 37 റൺസെടുത്ത പന്ത് പുറത്തായി.
Read Also:- മുളപ്പിച്ച പയറിന്റെ ആരോഗ്യഗുണങ്ങൾ!
40 റൺസെടുത്ത ജഡേജ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വാലറ്റത്തിൽ ആരും കാര്യമായി ചെറുത്തുനിൽപ്പിന് ശ്രമിക്കാതെ 364ന് ഇന്ത്യൻ നിര കൂടാരം കയറി. ഇംഗ്ലണ്ട് നിരയിൽ ഒലി റോബിൻസണും മാർക്ക് വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സ്കോർ: ഇന്ത്യ: 364/10
ഇംഗ്ലണ്ട്: 119/3
Post Your Comments