Latest NewsKeralaNattuvarthaNews

പ്രൊഫസർ എന്ന ഇല്ലാത്ത പേര് വച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു: മന്ത്രി ആര്‍. ബിന്ദുവിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: പ്രൊഫസർ എന്ന ഇല്ലാത്ത പേര് വച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്ന ഹർജിയിൽ ആര്‍. ബിന്ദുവിന് ഹൈക്കോടതി നോട്ടീസ്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നിന്നാണ് ആര്‍. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത്​. ഇത് റദ്ദാക്കണ​മെന്നായിരുന്നു ഹർജിയിലെ ആവശ്യം.

Also Read:നീരജിന് പിന്നാലെ ശ്രീജേഷ് എന്ന് പേരുള്ളവര്‍ക്കും പെട്രോള്‍ സൗജന്യം: ഓഫറുമായി തിരുവനന്തപുരത്തെ പമ്പ് ഉടമ

ഇരിങ്ങാലകുട‍യിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ആര്‍. ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ‘പ്രഫസര്‍’ പദം പേരിനുമുൻപ് ബോധപൂര്‍വം ഉപയോഗിച്ചാണ്​ ബിന്ദു തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തിയതെന്നും ഇത്​ തെരഞ്ഞെടുപ്പ്​ ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയാണ്​ കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടന്‍​ ഹരജി നല്‍കിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button