തിരുവനന്തപുരം : കേരള സെനറ്റ് യോഗത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരളാ യൂണിവേഴ്‌സിറ്റി വിസിയുടെ റിപ്പോര്‍ട്ട്. താന്‍ വിളിച്ച യോഗത്തില്‍ മന്ത്രി സ്വന്തം നിലക്ക് മന്ത്രി അധ്യക്ഷയാകുകയായിരുന്നുവെന്ന് വിസി നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
Read Also: എസ്എസ്എൽസി എക്സാമിന് ഇനി ആഴ്ചകൾ മാത്രം, ഇക്കുറി മാറ്റുരയ്ക്കുക 4,27,105 വിദ്യാർത്ഥികൾ
ചട്ട ലംഘനമാണെന്ന് പറഞ്ഞെങ്കിലും മന്ത്രി അധ്യക്ഷയായി. ചാന്‍സലറുടെ അസാന്നിധ്യത്തില്‍ തനിക്ക് അധ്യക്ഷ ആകാമെന്ന് മന്ത്രി വാദിച്ചു. സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയില്‍ ഇല്ലാത്തതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗത്തില്‍ ഉയര്‍ന്ന പേരുകള്‍ റിപ്പോര്‍ട്ടില്‍ വിസി ഉള്‍പ്പെടുത്തി. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേര് കൈമാറി.
Post Your Comments