തിരുവനന്തപുരം: ഒളിമ്പിക്സ് മെഡല്‍ ജേതാവും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറുമായ പി ആര്‍ ശ്രീജേഷിനുള്ള കേരള സര്‍ക്കാരിന്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന മന്ത്രിസഭാ യോഗമാകും പാരിതോഷികം തീരുമാനിക്കുക. ഒളിമ്പ്യൻ അഭിമാന താരം ശ്രീജേഷിന് പാരിതോഷികം നൽകാൻ തയ്യാറാവാത്തതിൽ വലിയ വിമർശനങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി കേരള സർക്കാരിന് നേരിടേണ്ടി വന്നത്.
Also Read:മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി: രണ്ടുപേര്‍ അറസ്റ്റില്‍
ഇത്തരം കാര്യങ്ങളില്‍ വ്യവസ്ഥാപിത രീതിയിലേ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു കായിക മന്ത്രി വി അബ്ദു റഹുമാന്‍ പറഞ്ഞത്. ശ്രീജേഷിന് അർഹമായ അംഗീകാരവും പാരിതോഷികവും നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു. അത്‌ലറ്റിക്സില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയും ക്ലാസ് വണ്‍ ജോലിയുമാണ് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഹോക്കി ടീമംഗങ്ങള്‍ക്ക് ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ ഒരു കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. ഇതോടെയാണ് അഭിമാന താരത്തിന് ഒന്നും നൽകാത്ത കേരള സർക്കാരിനെതിരെ വിമർശനം ഉയർന്നത്.
Post Your Comments