തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ മാപ്പുചോദിച്ച് കോവളം എം.എല്‍.എ എം വിന്‍സെന്റ്. നിയമസഭയില്‍ എം വിന്‍സെന്റിന്റെ പ്രസ്താവനയ്ക്കെതിരെ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ശക്തമായി പ്രതികരിച്ചതോടെയാണ് അദ്ദേഹം സ്വയം തിരുത്തിയത്.
കഴിഞ്ഞ ബുധനാഴ്ച നിയമസഭയിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു എം വിന്‍സെന്റ് ‘നിത്യഗര്‍ഭിണി കുടുംബാസൂത്രണത്തിന് ആവശ്യപ്പെടുന്നത് പോലെ’ എന്ന പ്രസ്താവന നടത്തിയത്. പ്രസ്താവനയ്ക്ക് പിന്നാലെ, ഭരണപക്ഷ എം.എല്‍.എ എതിര്‍പ്പ് പ്രകടിപ്പിച്ചു.
Read Also: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,500 കേസുകൾ
തുടർന്നാണ്, പറഞ്ഞത് ശരിയല്ല എന്ന് മനസ്സിലായ വിന്‍സെന്റ് മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. തെറ്റായ പ്രയോഗം സ്വയം തിരുത്തി മാതൃകയാകുകയാണ് വിന്‍സെന്റ് എം.എല്‍.എ. അതേസമയം, കെ.കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന നിലപാടിലാണ് എം എം മണി എം.എല്‍.എ
Post Your Comments