ന്യൂഡൽഹി : രാജ്യസഭയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തില്‍ കടുത്ത വേദന പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവേ അദ്ദേഹം വിങ്ങിപ്പൊട്ടുകയും ചെയ്തു. സഭയുടെ പവിത്രത അംഗങ്ങള്‍ തകര്‍ത്തു. തന്റെ അമര്‍ഷം വ്യക്തമാക്കാന്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ക്ഷേത്രം പോലെ പവിത്രമാണ് പാര്‍ലമെന്റ്. ഈ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ചില എംപിമാരുടെ ഭാഗത്ത് നിന്നുള്ള നടപടി വേദനിപ്പിക്കുന്നതാണ്. ഈ ബഹളങ്ങള്‍ പൂര്‍ണ്ണമായും ജനങ്ങളെ കാണിക്കണം. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് ഒന്നിച്ച് ചിന്തിക്കണം. പരിഹാര നടപടികളുണ്ടാകണം. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യം അപ്രസക്തമാകുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Read Also : കിട്ടേണ്ടത് കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി: റോള്‍സ് റോയ്‌സ് കാറിന്റെ ആഡംബര നികുതി പൂര്‍ണമായും അടച്ചു വിജയ്
ചൊവ്വാഴ്ച സഭയിലെത്തിയ പ്രതിപക്ഷാംഗങ്ങള്‍ കാര്‍ഷിക നിയമത്തിലും പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലും മുദ്രാവാക്യം വിളികളോടെയാണ് പ്രതിഷേധിച്ചത്. ഇതോടെ ചൊവ്വാഴ്ച മാത്രം ആറ് തവണയാണ് രാജ്യസഭ നിര്‍ത്തിവെച്ചത്. ഒപ്പം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ രാജ്യസഭ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയും ഫയല്‍ വലിച്ചെറിഞ്ഞും ഇവർ പ്രതിഷേധിച്ചു.
Post Your Comments