ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ഫെബ്രുവരി 17-നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി നേതാക്കളായ സുസ്മിത ദേവ്, എംഡി നദിമുല്‍ ഹഖ്, മമത ബാല റാക്കൂര്‍ എന്നിവര്‍ക്ക് പുറമെ പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ സാഗരിക ഘോഷും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സാഗരിക ഘോഷ്, സുസ്മിത ദേവ്, എംജിനദിമുള്‍ ഹഖ്, മമതബാല ഠാക്കൂര്‍ എന്നിവരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. അവര്‍ക്ക് ആശംസകള്‍ നേരുന്നു, തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവെച്ചു.
മാധ്യമപ്രവര്‍ത്തകയായ സാഗരിക ഘോഷ് ആദ്യമായാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അവരുടെ ബീറ്റ് രാഷ്ട്രീയമാണ്. ടൈംസ് ഓഫ് ഇന്ത്യ, ദ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയവയിലും ന്യൂസ് ചാനലുകളിലും ജോലി ചെയ്തിട്ടുണ്ട്.
Post Your Comments