ചെന്നൈ: വിവാദങ്ങൾക്കൊടുവിൽ റോള്‍സ് റോയ്‌സ് കാറിന്റെ ആഡംബര നികുതി പൂര്‍ണമായും അടച്ച് വിജയ്. കോടതിയുടെ രൂക്ഷ വിമർശനങ്ങൾക്കൊടുവിലാണ് വിജയ് നികുതിയടയ്ക്കാം എന്ന തീരുമാനത്തിൽ എത്തിയത്. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നികുതി പൂര്‍ണമായും അടച്ചു തീർത്തത് .
Also Read:‘ഒരിക്കലും അഴിമതി ചെയ്തിട്ടില്ല’: പ്രതിഷ്ഠയെ സാക്ഷിയാക്കി സത്യം ചെയ്ത് ബിജെപി നേതാവ്
നികുതിയടച്ച 8 ലക്ഷത്തിനു പുറമെ 32 ലക്ഷം കൂടി ചേർത്താണ് നികുതി പൂർണ്ണമാക്കിയത്. യുകെയില്‍ നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന് ഇറക്കുമതി ചുങ്കത്തിനു പുറമേ പ്രവേശന നികുതി കൂടി ചുമത്തിയത് ചോദ്യം ചെയ്താണ് വിജയ് കോടതിയിൽ എത്തിയത്.
ഹർജി തള്ളിക്കൊണ്ട് കോടതി വലിയ വിമർശനമാണ് വിജയിനെതിരെ ഉന്നയിച്ചത്. അതോടൊപ്പം ഈ നടപടിയ്ക്ക് ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. തുടർന്ന് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ച വിജയ് നികുതി അടയ്ക്കാന്‍ തയാറാണെന്നും വിധിയില്‍ തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയും നികുതി പൂര്‍ണമായും അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
Post Your Comments