ന്യൂഡൽഹി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തി. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സുധാ മൂർത്തിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, വൈസ് പ്രസിഡന്റ് ജഗ്ദീപ് തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്‌ങ്കെടുത്തു. സാമൂഹിക പ്രവർത്തനം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് സുധാ മൂർത്തിയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാഷ്ട്രപതി സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും രാജ്യസഭയിലെ സുധാ മൂർത്തിയുടെ സാന്നിദ്ധ്യം കരുത്തേകുന്ന ഒന്നാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇത്തരത്തിലൊരു സ്ഥാനം വഹിക്കാൻ സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നായിരുന്നും സുധാ മൂർത്തിയുടെ പ്രതികരണം.
തന്നിലേക്ക് വന്ന് ചേർന്നിരിക്കുന്നത് കൂടുതൽ ഉത്തരവാദിത്തമാണ്. തന്റെ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തനം കാഴ്ച വയ്ക്കും. വ്യക്തിപരമായി ചിന്തിക്കുമ്പോൾ സാധാരണക്കാരന് വേണ്ടി പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും സുധാമൂർത്തി കൂട്ടിച്ചേർത്തു.
Post Your Comments