പാലക്കാട്: പട്ടികവര്‍ഗ സംഘടനയിലുള്പ്പെട്ടവരെന്ന വ്യാജേന ചിലർ പണം പിരിക്കുന്നതായി ഫീല്‍ഡ് ഓഫിസര്‍മാര്‍ റിപ്പോർട്ട് ചെയ്യുന്നു. അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള മേഖലയിലെ ഭൂരഹിത പട്ടികവര്‍ഗക്കാര്‍ക്കായി വിട്ടുനല്‍കിയ ഭൂമിയുടെ പേരിലാണ് പണം പിരിയ്ക്കുന്നത്. സംഭവത്തിൽ ജാഗ്രത വേണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
Also Read:മെസി പിഎസ്ജിയിൽ: ഓരോ മിനിറ്റിനും പൊന്നും വില
ജനകീയ സമിതി അംഗീകരിച്ച ഭൂരഹിത പട്ടികയിലെ പട്ടികവര്‍ഗ സംഘടനയില്‍ ഉള്‍പ്പെട്ടവരെന്ന തരത്തിലാണ് പണപ്പിരിവ് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും, ചെയര്‍മാനും ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, പട്ടികവര്‍ഗക്കാരുള്ള പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ എന്നിവരടങ്ങുന്ന ജനകീയ സമിതി അംഗീകരിച്ച ഭൂരഹിത പട്ടികയില്‍ നിന്നാണ് ഗുണഭോക്താക്കളെ ഭൂമി വിതരണത്തിനായി കണ്ടെത്തുന്നത്.
പട്ടികവര്‍ഗ സംഘടനയുടെ ആളുകളെന്ന പേരില്‍ ചിലര്‍ തങ്ങളുടെ ശ്രമഫലമായാണ് ഭൂമി ലഭിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഗുണഭോക്താക്കളില്‍നിന്ന് തുക പിരിക്കുന്നതായാണ് ഫീല്‍ഡ് ഓഫിസര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഇതിനെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.
Post Your Comments