പാരീസ്: സ്പാനിഷ് ക്ലബ് ബാഴ്‌സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ. രണ്ടു വർഷത്തെ കരാറിലാണ് മെസി പിഎസ്ജിയിലെത്തിയത്. ആവശ്യമെങ്കിൽ കരാർ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള വ്യവസ്ഥയുമുണ്ട്. മെസിക്കായുള്ള കരാർ യാഥാർഥ്യമായതോടെ മെസി-നെയ്മർ-എംബാപ്പെ ത്രയത്തിന്റെ പ്രകടനങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം.
ആഴ്ചയിൽ 7,69,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാൽ പ്രതിവർഷം 40 മില്യൺ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും. ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ).
Read Also:- മെസിയുടെ കൂടുമാറ്റം: ബാഴ്‌സയ്ക്ക് നഷ്ടം കോടികൾ
മണിക്കൂറിന് 4579 യൂറോയും (നാല് ലക്ഷത്തോളം രൂപയും) മിനിട്ടിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നൽകും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാർ ഒപ്പിടുന്ന സമയത്ത് നൽകുന്ന തുകയും ഉൾപ്പെടുത്താതെയുള്ള കണക്കാണിത്.
Post Your Comments