തിരുവനന്തപുരം: അക്കൗണ്ട് നമ്പർ മാറി പണമയച്ചാൽ എന്ത് ചെയ്യുമെന്ന് അധികമാർക്കും അറിയില്ല. പണം നഷ്ടപ്പെട്ടു പോകുമെന്നാണ് പലരുടെയും ധാരണകൾ. എന്നാൽ ആർ ബി ഐ നിർദ്ദേശപ്രകാരം തെറ്റായി മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ആവശ്യ നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്നാണ്. എന്നാൽ ബാങ്കുകൾക്ക് അറിയില്ല നമ്മൾ തെറ്റായിട്ടാണ് പണം അയച്ചതെന്ന്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അബദ്ധങ്ങൾ പറ്റിയാൽ നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
ആദ്യം തന്നെ നിങ്ങൾ നിങ്ങളുടെ ബാങ്കുമായി ഫോണിൽ ബന്ധപ്പെടുക
Also Read:കശ്മീരില്‍ ഭീകരാക്രമണം : ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-ത്വയിബ
നിങ്ങള്‍ അബദ്ധത്തില്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍, ഉടന്‍ തന്നെ നിങ്ങളുടെ ബാങ്കിനെ അറിയിക്കുക. കസ്റ്റമര്‍ കെയറില്‍ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ മുഴുവന്‍ അവരോട് പറയുക. ബാങ്ക് നിങ്ങളോട് എല്ലാ വിവരങ്ങളും ഇ-മെയിലിലൂടെ ആവശ്യപ്പെടുകയാണെങ്കില്‍, നടത്തിയ ഇടപാടിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ മെയിലായി അയച്ചുനല്‍കുക. ഇടപാടിന്റെ തീയ്യതിയും സമയവും നിങ്ങളുടെ അക്കൗണ്ട് നമ്പറും അബദ്ധത്തില്‍ പണം കൈമാറിയ അക്കൗണ്ടും അതില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക.
നിങ്ങള്‍ പണം കൈമാറിയ ബാങ്ക് അക്കൗണ്ട് നിലവിലില്ലെങ്കില്‍, പണം സ്വയമേവ തിരികെ അക്കൗണ്ടില്‍ കയറും. എന്നാല്‍ അങ്ങനെയല്ലെങ്കില്‍, അബദ്ധത്തില്‍ സംഭവിച്ച ട്രാന്‍സാക്ഷനെ കുറിച്ച് മാനേജരെ അറിയിക്കാനായി നിങ്ങളുടെ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. അതോടെ, ബാങ്ക് ഗുണഭോക്താവിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയും ആ വ്യക്തിക്ക് അതേ ബ്രാഞ്ചില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍, പണം തിരികെ നല്‍കാന്‍ അയാളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും.
അബദ്ധത്തില്‍ പണം കൈമാറിയത് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കാണെങ്കില്‍, പണം തിരികെ ലഭിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. ചിലപ്പോള്‍ ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ ബാങ്കുകള്‍ക്ക് രണ്ട് മാസം വരെ വേണ്ടിവരാറുണ്ട്.
ഏത് ബാങ്കിന്റെ ശാഖയിലാണ് പണം കൈമാറിയതെന്ന് നിങ്ങളുടെ ബാങ്കില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കും. ആ ശാഖയുമായി ബന്ധപ്പെട്ടുകൊണ്ട് പണം തിരികെ നേടാനും നിങ്ങള്‍ക്ക് ശ്രമിക്കാം. നിങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, തെറ്റായി കൈമാറ്റം ചെയ്ത പണം ലഭിച്ച വ്യക്തിയുടെ ബാങ്കിനെ അറിയിക്കും. അങ്ങനെ ലഭിച്ച പണം തിരികെ നല്‍കാന്‍ ബാങ്ക് ആ വ്യക്തിയോട് അനുവാദം ചോദിക്കുകയും ചെയ്യും.
അക്കൗണ്ട് നമ്പർ മാറി പണമയച്ചാൽ അത് പിന്നീട് തിരികെ ലഭിക്കില്ലെന്ന തെറ്റായ ധാരണയാണ് നമ്മളിൽ പലർക്കുമുള്ളത്. എങ്കിൽ അങ്ങനെയല്ലെന്നും, പണം തിരികെ ലഭിക്കുമെന്നും തിരിച്ചറിയുക.
Post Your Comments