KeralaNattuvarthaLatest NewsNews

ഇനിയും എന്തിനാണ് ഈ ഭാഗ്യപരീക്ഷണം: സംസ്ഥാനത്തെ ലോട്ടറി വിപണി പ്രതിസന്ധിയിൽ

ലോട്ടറികൾ വിറ്റു പോകണമെങ്കിൽ സാധാരണക്കാരുടെ കയ്യിൽ പണം വേണം. കാരണം എപ്പോഴും ഭാഗ്യം പരീക്ഷിക്കുന്നത് അവർ മാത്രമാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി വിൽപ്പന കടുത്ത പ്രതിസന്ധിയിൽ. ലോക്ക് ഡൗൺ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ലോട്ടറി വിൽപ്പനയെ കാര്യമായി ബാധിച്ചത്. ആവശ്യത്തിന് പണമില്ലാത്ത മനുഷ്യൻ ഉള്ളത് വച്ച് ഭാഗ്യം പരീക്ഷിക്കാൻ നിൽക്കില്ലല്ലോ എന്നാണ് കച്ചവടക്കാർ പറയുന്നത്. സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നല്‍കിയിട്ടും ലോട്ടറി വില്‍പ്പനയിലെ പ്രതിസന്ധിയ്ക്ക് മാത്രം മാറ്റമില്ല. ലോട്ടറികൾ മുഴുവൻ കടകളിൽ കെട്ടിക്കിടക്കുകയാണ്.

Also Read:ബഹുഭാര്യത്വം, ലെസ്ബിയൻ ഹുക്കപ്പുകൾ: ആഫ്രിക്കൻ സ്ത്രീകളുടെ വൈവിധ്യമാർന്ന ലൈംഗിക ജീവിതമിങ്ങനെ

വില്‍പ്പനയും നറുക്കെടുപ്പും പുനരാരംഭിച്ച ശേഷമുള്ള ലോട്ടറികളാണ് കെട്ടിക്കിടക്കുന്നത്. ഏകദേശം രണ്ടര മാസത്തോളം സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നടന്നിരുന്നില്ല. ഇതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. ലോട്ടറികൾ വിറ്റു പോകണമെങ്കിൽ സാധാരണക്കാരുടെ കയ്യിൽ പണം വേണം. കാരണം എപ്പോഴും ഭാഗ്യം പരീക്ഷിക്കുന്നത് അവർ മാത്രമാണ്.

പ്രതിസന്ധി രൂക്ഷമായതോടെ ലോട്ടറി മേഖലയെ ആശ്രയിച്ച്‌ കഴിയുന്ന ഒരു ലക്ഷത്തോളം ചില്ലറ വില്‍പ്പനക്കാരും ഏജന്റുമാരുമെല്ലാം ദുരിതത്തിലാണ്. വികലാംഗരും, പ്രായമായവരുമൊക്കെയാണ് ലോട്ടറി വിൽക്കുന്നവരിൽ ഏറെയും. അതുകൊണ്ട് തന്നെ ഇവർക്ക് മറ്റു ജോലികളൊന്നും ചെയ്യാനുള്ള ശാരീരിക ക്ഷമതയുമില്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ലോട്ടറി ടിക്കറ്റിന്റെ മുഖവില കുറയ്‌ക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button