ThiruvananthapuramKeralaNattuvarthaLatest NewsNews

കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ ഓൺലെെൻ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി ഓൺലൈൻ ലോട്ടറിയായി വിൽപ്പന നടത്തുവെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സമ്മാനതുക ലഭിക്കാൻ ജിഎസ്ടി അടയ്ക്കണമെന്നാവശ്യപ്പെട്ട് 4.89 ലക്ഷം രൂപ തട്ടിയതായാണ് പരാതി. തമിഴ്നാട്, ഹൈദരാബാദ്, മഹാരാഷ്ട്ര സ്വദേശികളാണ് തട്ടിപ്പിന് ഇരയായത്.

കേരള ലോട്ടറിയുടെ ഔദ്യോഗിക മുദ്രകൾ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പ്രതികളാക്കി തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേരള സംസ്ഥാന ലോട്ടറിയുടെ വെബ് പോർട്ടലിന് സമാനമായ രീതിയിൽ പോർട്ടൽ തുടങ്ങിയ ശേഷമാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

ബിജെപി രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നില്ല: വിമർശനവുമായി മുഖ്യമന്ത്രി

വെബ് പോർട്ടലിൽ കയറി ലോട്ടറി നോക്കുന്നവർക്ക് സമ്മാനതുക ലഭിച്ചെന്ന് കാണിക്കുന്നു. തുടർന്ന് ഇവരെ പ്രതികൾ വിളിക്കുകയും സമ്മാനതുക ലഭിക്കണമെങ്കിൽ ജിഎസ്ടി തുക നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. തുക നൽകിയ ശേഷമാണ് തട്ടിപ്പ് നടന്നു എന്ന് പരാതിക്കാർ തിരിച്ചറിഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button