ടോക്കിയോ: 2021 ലെ ടോക്കിയോ ഒളിംപിക്സ് ഇന്ത്യയ്ക്ക് മറക്കാനാകില്ല. ഒളിമ്പിക്സ് ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ ആദ്യമായാണ് ജാവലിന്‍ ത്രോയിലൂടെ ഇന്ത്യക്ക് നീരജ് ചോപ്ര സ്വര്‍ണം നേടിക്കൊടുത്തത്. ജാവലിന്‍ ത്രോ ഫൈനലില്‍ സ്വര്‍ണ നേട്ടത്തിന് ശേഷം ‘അവിശ്വസനീയം’ എന്നായിരുന്നു നീരജ് ചോപ്രയുടെ പ്രതികരണം.
Read Also : നീരജ് എറിഞ്ഞ ജാവലിന് 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ കരുത്തുണ്ടായിരുന്നു : സന്ദീപ് വാര്യര്‍
‘അവിശ്വസനീയം, അത്ലറ്റിക്സില്‍ ഇന്ത്യ ഇതാദ്യമായാണ് സ്വര്‍ണം നേടുന്നത്. അതുകൊണ്ട് എനിക്ക് വളരെ അധികം സന്തോഷം തോന്നുന്നു’, -സുവര്‍ണ നേട്ടത്തിന് ശേഷം 23 കാരനായ നീരജ് പറഞ്ഞു.
‘വളരെ കാലത്തിന് ശേഷമാണ് ഒളിംപിക്സില്‍ ഒരു സ്വര്‍ണം, അത്ലറ്റിക്സില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. ഇത് അഭിമാന നിമിഷമാണ് എനിക്കും എന്റെ രാജ്യത്തിനും’- നീരജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം യോഗ്യത റൗണ്ടില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നതിനാല്‍ ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും നീരജ് പറഞ്ഞു. ഒളിമ്പിക്സ് ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തിയത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് എറിഞ്ഞത്. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായി.
Post Your Comments