മലയാളികളുടെ പ്രിയപ്പെട്ട നടനും എംപിയുമായ സുരേഷ് ഗോപിയ്ക്ക് നേരെ വിമർശനവുമായി മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്. ഒരു സഹായം ചോദിച്ച് സുരേഷ് ഗോപിക്ക് മെസേജ് അയച്ചുവെന്നും എന്നാല്‍ മെസേജ് വായിച്ചിട്ടും മറുപടി ഒന്നും ലഭിച്ചില്ലെന്നും ജോമോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു. പലപ്രാവശ്യം വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്നും ജോമോള്‍ പറയുന്നു.
എന്നാൽ സുരേഷ് ഗോപിയെ നാളികേര വികസന ബോർഡിൽ അംഗമാക്കിയ സമയത്ത് പരിഹസിച്ച വ്യക്തിയാണ് ജോമോൾ. ഇന്നലെ പരിഹസിക്കുകയും ഇന്ന് ആവശ്യം പറഞ്ഞു എത്തുകയും ചെയ്യുന്ന ജോമോളിന്റെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ.
read also: നീരജ് ചോപ്രക്ക് സമ്മാനമായി എക്സ്.യു.വി 700: പ്രഖ്യാപനവുമായി ആനന്ദ് മഹീന്ദ്ര
സുരേഷ് ഗോപി നല്ലൊരു നടനാണ്, ജീവിതത്തിലും എന്ന് തുടങ്ങുന്ന കുറിപ്പിലാണ് ജോമോൾ സുരേഷ് ഗോപിയെ വിമർശിക്കുന്നത് പോസ്റ്റിൽ ജോമോൾ പറയുന്നത് ഇങ്ങനെ.. ‘മലയാളികള്‍ക്ക് എന്തേലും ദുരന്തം സംഭവിച്ചാല്‍, എന്നെയൊന്ന് അറിയിച്ചിരുന്നേല്‍ ഞാനങ്ങ് ഒലത്തിയേനെ എന്ന് ക്യാമറക്കു മുന്നില്‍ വന്നുനിന്ന് ഡയലോഗ് അടിക്കും.
ആഗസ്‌ററ് ഒന്നാം തീയതി വൈകീട്ട് 6.55 നു അയച്ചതാണ് ഈ മെസ്സേജ്. 7.23 ന് വാട്‌സ്‌ആപ്പ് മെസ്സേജ് കാണുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ ഫോണ്‍ വിളിച്ചു, എടുത്തില്ല. മെസ്സേജിന് റിപ്ലൈയും ഇല്ല. ജീവിതത്തിനും മരണത്തിനും ഇടയില്‍ ഒരാള്‍ അന്യനാട്ടില്‍ കഴിയുന്നു എന്ന് അറിഞ്ഞിട്ടുപോലും ഈ മനുഷ്യന് ഒരു അനക്കവും ഇല്ല.
ഇതാണ് മനുഷ്യത്വത്തിന്റെ മുഖവും, രാജ്യസഭാ MP യും ഒക്കെയായ സുരേഷ് ഗോപി. അയാള്‍ നല്ലൊരു നടനാണ്, സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും.’ എന്നായിരുന്നു ജോമോൾ കുറിച്ചത്. ഈ പോസ്റ്റിനു ജോമോള്ക്ക് നേരെ വിമർശനം ഉയരുകയാണ്. ‘ ഇന്നലെ കളിയാക്കും ഇന്ന് സഹായം ചോദിക്കും അത് fb യിൽ പോസ്റ്റ് ചെയ്യും, അതെന്താ വേറെ ആരും നിങ്ങളെ സഹായിക്കാനില്ലേ ? അതോ സുരേഷേട്ടന് മാത്രമേ സഹായിക്കാൻ പറ്റുള്ളൂ എന്ന് ബോധ്യമായോ❓️ സുരേഷേട്ടന്റെ ഫോട്ടോ dp ആയി വെച്ച ഒരു നമ്പർ സുരേഷ്‌ഗോപി എന്ന് സേവ് ചെയ്തു ഇങ്ങനെ ഉള്ള ഉടായിപ്പ് ക്യാപ്‌സ്യുൾ ? ഇറക്കിയാൽ ആർക്കും മനസിലാകില്ല എന്ന് വിച്ചൊരിച്ചോ ?♂️ എന്തായാലും ഈ പോസ്റ്റിലൂടെ പറയാതെ പറഞ്ഞു ഇവിടെ ഉള്ള വേറെ രാക്ഷ്ട്രിയക്കാരെ സഹായം ചോദിച്ചു പോലും സമീപിക്കാൻ പറ്റില്ല എന്ന് ? അപാര ബുദ്ധി തന്നെ’ തുടങ്ങിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.
‘അല്ല കൊച്ചിക്കാരനായ ഒരാൾക്ക് അപകടം പറ്റിയിട്ട് എറണാകുളം എം എൽ എ, എംപി ആ ജില്ലയിൽ തന്നെയുള്ള മന്ത്രിമാർ പോട്ടെ സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെ പോലും അറിയിക്കാതെ നേരെ സുരേഷ് ഗോപിയെ സമീപിച്ച ആ വലിയ മനസ്സിനെ ആദ്യമേ നമിക്കുന്നു..’ എന്നും ചിലർ കമന്റ് ചെയ്യുന്നു
Post Your Comments