Latest NewsNewsIndia

വാക്സിനേഷനിൽ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ: ആറ് മാസം കൊണ്ട് വിതരണം ചെയ്തത് 50 കോടി ഡോസുകള്‍

രാജ്യത്ത് 18-44 വയസിനിടയിലുള്ള 22,93,781 പേർക്ക് ആദ്യ ഡോസ് വാക്സിനുകളും 4,32,281 രണ്ടാം ഡോസ് വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു

ന്യൂഡൽഹി : രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ ആരംഭിച്ചിട്ട് ആറ് മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ വിതരണം ചെയ്ത ഡോസുകളുടെ എണ്ണം 50 കോടി പിന്നിട്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ‘കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു, വാക്സിനേഷനിൽ രാജ്യം 50 കോടി കടന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ, ആരോഗ്യ പ്രവർത്തകർക്ക് നന്ദി’- അദ്ദേഹം ട്വീറ്റ് ചെയ്തു.

‘എല്ലാവർക്കും വാക്സിൻ’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമ്പയിനിൽ കൂടി രാജ്യത്ത് 50 കോടി വാക്സിനേഷനുകൾ നടന്നു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. 85 ദിവസത്തിനുള്ളിലാണ് രാജ്യത്ത്‌ ആദ്യ 10 കോടി വാക്സിനുകൾ നൽകിയത്. 10-20 കോടിയിലെത്താൻ 45 ദിവസമാണ് വേണ്ടി വന്നത്. 20-30 കോടിയിലെത്താൻ 29 ദിവസമെടുത്തു. 30-40 കോടിയിലെത്താൻ 29 ദിവസവും, 30-40 കോടിയിലെത്താൻ 24 ദിവസവുമെടുത്തു. എന്നാൽ 50 കോടി പ്രതിരോധ വാക്സിനുകളിലെത്താൻ വെറും 20 ദിവസം മാത്രമാണ് വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  ഓടുന്ന ബൈക്കിൽ കെട്ടിപ്പിടിച്ച് കമിതാക്കളുടെ സ്നേഹപ്രകടനം: ചോദ്യം ചെയ്തവരോട് തട്ടിക്കയറി യുവതി, വീഡിയോ വൈറൽ

രാജ്യത്ത് 18-44 വയസിനിടയിലുള്ള 22,93,781 പേർക്ക് ആദ്യ ഡോസ് വാക്സിനുകളും 4,32,281 രണ്ടാം ഡോസ് വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ ഡ്രൈവിൽ 18-44 വയസ്സിനിടയിലുള്ള 17,23,20,394 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി, ആകെ 1,12,56,317 പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button