Kerala

നഴ്സിങ് വിദ്യാർഥിനിയുടെ മരണം : അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

വിദ്യാർഥിക്ക് നേരെയുണ്ടായ സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിച്ചിരുന്നത്

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനിയുടെ ദുരൂഹമരണത്തില്‍ ഇടപെട്ട് മന്ത്രി വീണ ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വകലാശാലക്ക് മന്ത്രി നിര്‍ദേശം നല്‍കി.

വിദ്യാർഥിക്ക് നേരെയുണ്ടായ സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. തുടർന്നാണ് നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം നടത്താന്‍ മന്ത്രി നിർദേശം നൽകിയത്.

തിരുവനന്തപുരം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥി അമ്മു മരിച്ചത് വെള്ളിയാഴ്ച ഉച്ചക്ക് ഹോസ്റ്റലിന്റെ മുകളിൽ നിന്നും ചാടിയാണ്. ഈ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

അമ്മുവിന് റാഗിങ്ങും വ്യക്തിഹത്യയും സ്ഥിരമായി നേരിടേണ്ടി വന്നുവെന്നും കിടന്നുറങ്ങിയ മുറിയിൽ അതിക്രമിച്ച് കടക്കാൻ സഹപാഠികൾ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. മറ്റുള്ള കുട്ടികളുടെയൊപ്പം അധ്യാപകരും ഇതിനൊക്കെ കൂട്ട് നിന്നുവെന്നുമാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.

കൂടാതെ പലപ്പോഴും സഹപാഠികൾ മർദ്ദിക്കാൻ ശ്രമിച്ചിരുന്നുവെന്നും അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരൻ ചൂണ്ടിക്കാണിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button