ബംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കേരളത്തിൽ നിന്ന് അടിയന്തര സർവ്വീസുകൾ മാത്രമേ പ്രവേശിപ്പിക്കൂവെന്നാണ് കർണാടകയുടെ തീരുമാനം. ഇടറോഡുകളിൽ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
സുള്ള്യ, പുത്തൂർ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയാനും അതിർത്തികളിൽ പരിശോധന ശക്തമാക്കാനും സർക്കാർ തീരുമാനിച്ചു. അതിർത്തി ജില്ലകളിൽ ശനിയും ഞായറാഴ്ചയും പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ബംഗ്ലൂരുവിൽ രാത്രി 10 മണി മുതൽ 6 മണി വരെയും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
Read Also: മഴക്കാലത്ത് രോഗങ്ങളെ അകറ്റാന്‍ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം
Post Your Comments