Life Style

മഴക്കാലത്ത് രോഗങ്ങളെ അകറ്റാന്‍ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം

മഴക്കാലത്ത് മാത്രം നമ്മള്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളുണ്ട്, അസുഖങ്ങളുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ വലിയൊരു പരിധി വരെ ഡയറ്റിന് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഴക്കാല രോഗങ്ങളെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കോരിച്ചൊരിയുന്ന മഴയത്ത് ആവി പറക്കുന്ന ഭക്ഷണം കഴിക്കാനാകും പൊതുവേ എല്ലാവര്‍ക്കും താല്‍പ്പര്യം. എന്നാല്‍ മഴക്കാലത്ത് നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്, ഇവയുടെ അഭാവമാണ് മഴക്കാലത്ത് നമുക്ക് രോഗങ്ങള്‍ പിടിപെടാനുള്ള പ്രധാന കാരണം.മഴക്കാല ഭക്ഷണത്തില്‍ വെളുത്തുള്ളി, കുരുമുളകുപൊടി, കായം, ജീരകം, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ കൂടുതല്‍ ചേര്‍ക്കുന്നത് ദഹനത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇതിന് പുറമെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്ന ‘ഹെര്‍ബല്‍’ ചായകള്‍, സൂപ്പുകള്‍ എല്ലാം മഴക്കാലത്ത് പതിവാക്കാം.

അണുബാധകളാണ് മഴക്കാലത്തെ വലിയൊരു വെല്ലുവിളി. ഈ പ്രശ്നത്തെ ഒഴിവാക്കാന്‍ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. അതിനൊപ്പം തന്നെ വൃത്തിയായി കഴുകി- വേവിച്ച ഭക്ഷണം മാത്രം മഴക്കാലത്ത് കഴിക്കുക. വേവിക്കാത്ത പച്ചക്കറികള്‍ ,മുളപ്പിച്ച പയര്‍,കടല എന്നിവയും മഴക്കാലത്ത് ഒഴിവാക്കാം

ദാഹമനുഭവപ്പെടാത്തതിനാല്‍ മഴക്കാലത്ത് മിക്കവരും പ്രതിദിനം കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുത്തനെ കുറയാറുണ്ട്. ഇതും ആരോഗ്യത്തിന് വളരെ വലിയ വെല്ലുവിളിയാകാറുണ്ട്. അതുപോലെ തന്നെ സീസണലായി ലഭിക്കുന്ന പഴങ്ങളും മഴക്കാലത്ത് കഴിക്കേണ്ടതുണ്ട്. ‘മൈദ’ പോലെ ദഹനപ്രശ്നമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളും മഴക്കാലത്ത് വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button