തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പരാതി പ്രവാഹമായതോടെ സിപിഎം വിഷയത്തില്‍ ഇടപെടുന്നു. ഇതു പരിഹരിക്കാന്‍ പാര്‍ട്ടി അടിയന്തരമായി ഇടപെട്ടു. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കൗണ്‍സിലര്‍മാര്‍ക്കും പാര്‍ട്ടി പഠനക്ലാസ് എടുത്തെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
Read Also : ഇന്ത്യ ഇടപെട്ടു, അഫ്ഗാന്‍ വിഷയത്തില്‍ യു.എന്‍ ഇടപെടുന്നു: പാകിസ്ഥാന് തിരിച്ചടി?
തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിലായിരുന്നു ക്ലാസ്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മേയര്‍ അടക്കമുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. മേയറുടെ പരിചയക്കുറവ് പാര്‍ട്ടിക്ക് തലവേദനയാകുന്നുണ്ട്. എല്ലാ കാര്യത്തിലും കരുതല്‍ വേണമെന്ന് മേയര്‍ ആര്യ രാജേന്ദ്രനോട് പാര്‍ട്ടി നിര്‍ദ്ദേശിച്ചതായാണ് വിവരം. നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ ക്ലീനിങ്ങിന് വാഹനം വാടകയ്ക്ക് എടുത്തതു പോലുള്ള വിവാദങ്ങള്‍ ഇനി ഉണ്ടാകരുതെന്നും മേയര്‍ക്ക് പാര്‍ട്ടി കര്‍ശന താക്കീത് നല്‍കി. മേയറായ ശേഷം സ്വാമിയെ കണ്ട് അനുഗ്രഹം വാങ്ങിയത് ശരിയായില്ലെന്ന താക്കീത് നേരത്തെ മേയര്‍ക്ക് ജില്ലാ നേതൃത്വം നല്‍കിയിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്ലാ തീരുമാനവും ഇനി സിപിഎം നേരിട്ട് മനസ്സിലാക്കും. പാര്‍ട്ടി അറിയാതെ തീരുമാനമൊന്നും എടുക്കരുതെന്നാണ് നിര്‍ദ്ദേശം.
Post Your Comments