Latest NewsNewsInternational

ഇന്ത്യ ഇടപെട്ടു, അഫ്ഗാന്‍ വിഷയത്തില്‍ യു.എന്‍ ഇടപെടുന്നു: പാകിസ്ഥാന് തിരിച്ചടി?

ന്യൂയോര്‍ക്ക്: അഫ്ഗാനിലെ താലിബാന്‍ ഭീകരരുടെ അടിച്ചമര്‍ത്തലിനെതിരെ യു.എന്‍ രക്ഷാസമിതി ഇടപെടുന്നു. അഫ്ഗാന്‍ വിഷയം യു.എന്‍. രക്ഷാ സമിതി ചര്‍ച്ചചെയ്യും. രക്ഷാ സമിതിയില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കണമെന്ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് ആത്മര്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also : ജിഹാദിന് വേണ്ടി യുവാക്കളെ തീവ്രവാദികളാക്കുക എന്ന ലക്ഷ്യവുമായി സംഘങ്ങൾ: ബംഗളുരുവിൽ യുവതി, കേരളത്തിൽ മുഹമ്മദ് അമീന്‍

യു.എന്‍.സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്കയുടെ സൈനിക പിന്മാറ്റവും താലിബാന്‍ ആക്രമണം വര്‍ദ്ധിച്ചതും ചര്‍ച്ചയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അഫ്ഗാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അദ്ധ്യക്ഷനെന്ന നിലയില്‍ ഇന്ത്യ വിഷയം അടിയന്തിര ചര്‍ച്ചയ്ക്കെടുക്കുന്നത്. ഹെറാത്തിലെ യു.എന്‍ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണം താലിബാന് കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന.

അഫ്ഗാനിലെ ഭീകരാക്രമണത്തില്‍ താലിബാനൊപ്പം പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ ഇടപെടലും സുരക്ഷാ സമിതിക്ക് മുമ്പാകെ വരുന്നുണ്ട്. യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ അദ്ധ്യക്ഷ സ്ഥാനത്തെത്തിയതില്‍ പാകിസ്താന് അമര്‍ഷമുണ്ട്. ഇതിനിടയിലാണ് ഇന്ത്യ യു.എന്‍ രക്ഷാസമിതിയില്‍ അഫ്ഗാന്‍ വിഷയം ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button